കൊളംബിയ : പരിശീലകന്റെ നിര്‍ദേശം തെറ്റായി കേട്ടതിനെത്തുടര്‍ന്ന് ബംഗീ ജംപര്‍ക്ക് ദാരുണാന്ത്യം. ചാടിക്കോ എന്ന് പരിശീലകന് പറയുന്നതായി തെറ്റായി കേട്ടതിനെത്തുടര്‍ന്ന് യുവതി 150 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കൊളംബിയയിലാണ് സംഭവം നടന്നത്. യെസനിയ മൊറാലിസ് എന്ന 25 വയസുകാരിയാണ് മരിച്ചത്. ബംഗീ ജംപ് പരീക്ഷിക്കാനായി യെസനിയ ആണ് സുഹൃത്തിനൊപ്പമാണ് എത്തിയത്. ഇരുവരും ചാടാന്‍ തയാറാകുകയായിരുന്നു. എന്നാല്‍ ആദ്യം സുരക്ഷാസംവിധാനങ്ങള്‍ ശരീരത്തില്‍ ധരിച്ചത് യുവതിയുടെ സുഹൃത്തായിരുന്നു. ചാടിക്കോ എന്ന് ഇയാളോട് ബംഗീ ജംപിംഗ് പരിശീലകന് പറഞ്ഞത് തന്നോടെന്ന് തെറ്റിദ്ധരിച്ചാണ് യുവതി എടുത്തുചാടിയത്.
Advertisements