തിരുവല്ല : എം.സി റോഡിലെ തുകലശ്ശേരിയിൽ വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന ടവേര കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ശിവകാശി നാരനാപുരം സ്വദേശി മണികണ്ഠൻ 23 മരിച്ചത്. തുകലശ്ശേരി ആഞ്ഞിലിമൂട് ജംഗ്ഷന് സമീപത്തെ കൊടും വളവിൽ ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ മണികണ്ഠനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തിൽ നിസ്സാര പരിക്കേറ്റ മൂന്നുപേർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മണികണ്ഠന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Advertisements