എടത്വ: പരിസ്ഥിതി സംരംക്ഷണ പ്രചാരകനായ സൈക്കിൾ യാത്രികൻ ‘മഴ മിത്ര ‘ത്തിൽ പുഷ്പാർച്ചന നടത്തി. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ഠിക്കാൻ ലക്ഷ്യമിട്ട് ഉള്ള സാഹസിക സൈക്കിൾ യാത്രികനായ മുബൈ സ്വദേശിയായ ചാൻ എസ് കുൻ (39)ന് ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആൻ്റപ്പൻ അമ്പിയായത്തിൻ്റെ സ്മൃതി മണ്ഡപമായ ‘മഴ മിത്ര ‘ത്തിൽ സ്വീകരണം നല്കി. സൗഹൃദ വേദിയുടെ നേത്യത്വത്തിൽ രാവിലെ സ്വീകരണം നല്കുകയും വാലയിൽ ബെറാഖാ ഭവനിൽ കേരവൃക്ഷ തൈ നടുകയും ചെയ്തതിന് ശേഷമാണ് ‘മഴ മിത്ര ‘ത്തിലെത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ജോർജ് അധ്യക്ഷത വഹിച്ചു. തിരുപനയനൂർ കാവ് ദേവി ക്ഷേത്രം മുഖ്യ കാര്യദർശി നീലകണ്ഠരര് ആനന്ദ് പട്ടമന അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു.കേരളത്തിലൂടെ ചാൻ എസ് കുൻ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തീക ചെലവുകളുടെ തുക ഭരദ്വാജ് ആനന്ദ് പട്ടമന ചടങ്ങിൽ കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ,ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള ,സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ,കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര, സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗീസ് ,അനിൽ അമ്പിയായം,സുരേഷ് പി. ദാമോദരൻ,ജോർജ് മാത്യൂ, ബാലകൃഷ്ണൻ നായർ,സാം മാത്യൂ, എന്നിവർ ഹാരം അണിയിച്ച് സ്വീകരിച്ചു.
ആൻ്റപ്പൻ അമ്പിയായത്തിൻ്റെ കുടുംബാംഗങ്ങളോടൊപ്പം അല്പസമയം ചിലവിടുവാനും സമയം കണ്ടെത്തിയ ചാൻ എസ്. കുൻ ആൻ്റപ്പൻ അമ്പിയായത്തിൻ്റെ കല്ലറ സന്ദർശിക്കുകയും ആൻ്റപ്പൻ നട്ടുവളർത്തിയ വൃക്ഷത്തിനരികിൽ ഫോട്ടോ എടുത്തും ആണ് യാത്ര തുടർന്നത്. ‘പച്ചപ്പിൻ്റെ പ്രചാരകൻ’ ആയ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആൻ്റപ്പൻ അമ്പിയായം കേരള യൂണിവേഴ്സിറ്റി ബി.എ പാഠപുസ്തകത്തിൽ ഇടം നേടിയ വിവരം ഹിന്ദി അദ്ധ്യാപിക ആയ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ജോർജ് ഹിന്ദി ഭാഷയിൽ അധ്യക്ഷ പ്രസംഗത്തിൽ പരിഭാഷ കൊടുത്തു.
കേരള യൂണിവേഴ്സിറ്റി ബി.എ മലയാളം മൂന്നാം സെമസ്റ്റർ മൂന്നാം മൊഡ്യൂളിൽ പരിസ്ഥിതി പഠനം എന്ന ഭാഗത്താണ് പച്ചപ്പിൻ്റെ പ്രചാരകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തെ കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത്ആർ. വിനോദ് കുമാറിൻ്റെ ‘കേരളത്തിലെ ഹരിത ജാലകം തുറന്നവർ ‘ എന്ന പുസ്തകത്തിൽ ആൻ്റപ്പനെ കുറിച്ചു പറയുന്ന ‘പട്ടു പോകാത്ത ഒറ്റമരം ‘ എന്ന ലേഖനമാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നവംബർ 7 രാവിലെ 7 ന് കവടിയാറിൽ നടക്കുന്ന സ്വീകരണയോഗത്തിൽ ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള ഭദ്രാസനം സഹായമെത്രാൻ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ മുഖ്യാതിഥിയായിരിക്കും. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് ഉത്തരാഖണ്ഡിലെ ഋഷികേശത്തു നിന്നും ആരംഭിച്ചത്.ഇതിനോടകം 10 സംസ്ഥാനങ്ങൾ പിന്നിട്ടു.