മല്ലപ്പള്ളി : തകർന്ന് കിടക്കുന്ന കാവനാൽകടവ് – നെടുംകുന്നം റോഡ് പുനർ നിർമ്മിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴിയിൽ കടലാസ് വള്ളമിറക്കി പ്രതിഷേധിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നൗഷാദ് എം എ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിൻസൺ പാറോലിക്കൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബെൻസി അലക്സ്, ദേവദാസ് മണ്ണൂരാൻ, ലിബിൻ വടക്കേടത്ത്, കെ എസ് പ്രസാദ്, ബിജു കുളങ്ങര, വിശാൽ റ്റി പാറയ്ക്കൽ, ലിനോജ് പുളിക്കൻ, ജെയ്സൺ ജോൺസൺ, ലെതേഷ് കുമാർ, വിശ്വസ് നൈനാൻ, സോജു ടോം എബ്രഹാം, ലിഞ്ജു ജോർജ് ജോസഫ്, വിനീഷ് ചന്ദ്രൻ, അനുരത്ത് എം എ എന്നിവർ സംസാരിച്ചു.