സംസ്ഥാന സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് കുളനട പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് തുടക്കം

കുളനട : സംസ്ഥാന സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് കുളനട പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് തുടക്കമായി. മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന, ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷനുകളും പന്തളം സ്പോട്സ് ആന്‍ഡ് ഗെയിംസ് അക്കാദമിയും ചേര്‍ന്ന് നടത്തുന്ന ചാമ്പ്യന്‍ഷിപ്പില്‍ എല്ലാ ജില്ലകളില്‍നിന്നുമുള്ള ആണ്‍, പെണ്‍ വിഭാഗക്കാര്‍ മത്സരിക്കുന്നുണ്ട്.

Advertisements

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ലിഖ അബ്ദുള്ള പതാകയുയര്‍ത്തി.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, കുളനട പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍.മോഹന്‍ദാസ്, കുളനട ഗ്രാമപ്പഞ്ചായത്ത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.കെ.രാജീവ് കുമാര്‍, സംസ്ഥാന ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ട്രഷറര്‍ കെ.സുധാകരന്‍, ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി എം.ദിലീപ് എന്നിവര്‍ പ്രസംഗിച്ചു. ശനിയാഴ്ച നാലിന് നടക്കുന്ന യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കായിക പ്രതിഭകളെ ആദരിക്കും. 14-ന് നാലുമണിക്ക് സമാപന സമ്മേളനം മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles