പന്തളം : നാം ശീലമാക്കേണ്ടത് നല്ല ഭക്ഷണസംസ്കാരം ആകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പള്ളിക്കല്‍ കാര്‍ഷിക കര്‍മ്മസേനയുടെ വാഴകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക എന്നത് ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കൃഷി വകുപ്പ് നല്‍കും.
ചടങ്ങില്‍ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മ കുറുപ്പ് അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവി കുഞ്ഞമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു, സിന്ധു ജയിംസ്, ഷീനാ റെജി, എ.പി. സന്തോഷ്, ലൂയിസ് മാത്യു, റോഷന് ജോര്‍ജ്, സുപ്രഭ, ജി. സുമേഷ്, യമുന മോഹന്‍, റോണി വര്‍ഗീസ്, മായ ഉണ്ണികൃഷ്ണന്, എസ്. സ്മിത, കൃഷി ഓഫീസര്‍ അഞ്ജു ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
നല്ല ഭക്ഷണസംസ്കാരമാണ് നാം ശീലമാക്കേണ്ടത് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
Advertisements