മെഡിക്കൽ കോളേജിലെ സി പി എം ഭരണം അവസാനിപ്പിക്കണം ബി ജെപി : ബിജെപി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ രോഗീപരിചരണം മുതൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ വരെ  സി പി എംഇടപെട്ട് നടത്തുന്ന ഭരണം അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ ആവശ്യപ്പെട്ടു മെഡിക്കൽ കോളേജിൽ നടക്കുന്ന അഴിമതിക്കും, സ്വജനപക്ഷപാതത്തിനുമെതിരെ ബിജെപി ഏറ്റുമാനൂർ, കുമരകം നിയോജക മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ നടന്ന ധർണ്ണ അത്യാഹിത വിഭാഗം റോഡിന്റെ കവാടത്തിൽ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisements

അഞ്ചു ജില്ലകളിലെ സാധാരണക്കാരായ രോഗികളുടെ ഏക ആശ്രയമാണ് കോട്ടയം മെഡിക്കൽ കോളേജ്.ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ഇവിടെ നല്കുന്നുണ്ടെന്നു പറയപ്പെടുന്നുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനമില്ലെങ്കിൽ ഒരു ചികിത്സയും ഇവിടെ നിന്നും ലഭിക്കാത്ത അവസ്ഥയാണുള്ളത്. പിൻവാതിൽ നിയമനത്തിലൂടെ സി പി എം കാരെ മാത്രം നിയമിച്ച് ലോക്കൽ കമ്മറ്റിയും ബ്രാഞ്ചുകമ്മറ്റിയും രൂപീകരിച്ച് ആശുപത്രിക്കുള്ളിൽ പാർട്ടി പ്രവർത്തനമാണ് നടക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡോക്ടർമാരെപ്പോലും പാർട്ടി പ്രവർത്തകരാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഇതിൻ്റെയെല്ലാം നിയന്ത്രണം കോട്ടയത്തെ മന്ത്രിയുടെ കൈകളിലാണ്. ശരിയായ ചികിത്സ ലഭിക്കാതെ രോഗികൾ മരിക്കാനിടയായ സംഭവങ്ങളും ഇതിൻ്റെ ഭാഗമാണ്. മന്ത്രി ബന്ധുവായ ഒരു ഡോക്ടറുടെ സ്ത്രീ പീഢനവും ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു. പീഢനത്തിനു വിധേയയായ സ്ത്രീ ആത്മഹത്യാശ്രമം നടത്തിയതും ഡോക്ടറെ ഭരണാധികാര സ്ഥാനത്തു നിന്നും മാറ്റി നിർത്തിയതും എല്ലാം ആശുപത്രിയിലെ കൊടുകാര്യസ്തതയുടെ ഭാഗമാണ്.

ശബരിമല തീർത്ഥാടന കാലം ആരംഭിക്കാറായിട്ടും യാതൊരു വിധ മുന്നൊരുക്കങ്ങളും കോട്ടയം ജില്ലയിലെ ഒരു ആശുപത്രിയിലും നടന്നിട്ടില്ല. ഗവർണ്ണർക്കെതിരെ കേസ് കൊടുക്കാൻ ലക്ഷക്കണക്കിനു രൂപയാണ് ഖജനാവിൽ നിന്നും ചിലവഴിക്കുന്നത്. ഈ പണം ആശുപത്രികളുടെ വികസനത്തിനാണ് ചിലവഴിക്കേണ്ടത്.ഒരു മഴ പെയ്താൽ കുളമാകുന്ന ഒപി വിഭാഗമാണ് ഇവിടെയുള്ളത്. സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാടാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്നത്.ഇതിൻ്റെയെല്ലാം സൂത്രധാരൻ കോട്ടയത്തെ മന്ത്രിയാണ്.അഴിമതിയും സ്വജനപക്ഷപാതവും പിൻവാതിൽ നിയമനവും ഉടൻ നിർത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി എത്തുമെന്നും ലിജിൻ ലാൽ പറഞ്ഞു. ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് മഹേഷ് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ് പി ജി ബിജുകുമാർ, എസ് രതീഷ്, കെ പി ഭുവനേശ്, അഖിൽ രവീന്ദ്രൻ, അനിൽകുമാർ, മിനർവമോഹൻ, നഗരസഭാംഗങ്ങളായ അനിൽകുമാർ, ബിജുകുമാർ, വിനു മോഹൻ, ജയകുമാർ, സോബിൻലാൽ, യശ്വന്ത് മാമലശ്ശേരിൽ, പി ദിലീപ് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.