കോട്ടയം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ നവംബർ 19ന് ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കിനോടനുബന്ധിച്ച് കോട്ടയം എസ് ബി ഐ ടൗൺ ബ്രാഞ്ചിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ എ കെ ബി ഇ എഫ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ സി ജോസഫ് ഉദ്ഘാടനം ചെയ്തു.
വിവിധ ബാങ്ക്കളിൽ തൊഴിലാളികൾക്കും, യൂണിയനകൾക്കും, തൊഴിൽ സുരക്ഷയ്ക്കും നേരെയുള്ള മാനേജ്മെന്റ് ആക്രമണങ്ങൾക്കെതിരെയും, പല ബാങ്കുകളിലും കരാറുകളും വ്യവസായ തർക്ക നിയമവും ലംഘിക്കുന്നതിനെതിരെയും, കരാറുകൾ ലംഘിച്ച് ജീവനക്കാരെ സ്ഥലം മാറ്റി ദ്രോഹിക്കുന്നതിനെതിരെയും, സി എസ് ബി ബാങ്കിൽ പതിനൊന്നാം ഉഭയ കക്ഷി കരാർ നടപ്പാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക് നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ധർണയിൽ യു എഫ് ബി യു ജില്ലാ കൺവീനർ ജോർജി ഫിലിപ്പ്, എ കെ ബി ഇ എഫ് ജില്ലാ ചെയർമാൻ സന്തോഷ് സെബാസ്റ്റ്യൻ, ജില്ലാ സെക്രട്ടറി ഹരി ശങ്കർ എസ്, ജില്ലാ ജോയിന്റ് സെക്രട്ടറി അഖിൽ ദിനേശ് തുടങ്ങിയവർ സംസാരിച്ചു. എ കെ ബി ഇ എഫ് ജില്ലാ ഭാരവാഹികളായ വിജയ് വി ജോർജ്, രോഹിത് രാജ്, അഞ്ജലി എസ്.വി. ഋഷികേഷ് എ എസ്, ജയാ വിശ്വനാഥ്, സിറിയക്ക് കാട്ടുവള്ളിൽ, സച്ചിൻ കെ എ, സുരേഷ് എ എസ് തുടങ്ങിയവർ നേതൃത്വം നൽകി.