കുമരകം: കുമരകത്തിന്റെ തെക്കൻ മേഘലയായ അട്ടിപ്പീടിക, കൊഞ്ചുമട പ്രദേശങ്ങളിലേക്ക് ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് അംഗങ്ങൾ. ഇത് സംബന്ധിച്ച നിവേദനം ജില്ലാ കളക്ടർ പി.കെ.ജയശ്രീക്ക് പഞ്ചായത്ത് അംഗങ്ങളായ വി.എൻ.ജയകുമാർ, പി.കെ.സേതു,ശ്രീജാ സുരേഷ്, ഷീമാ രാജേഷ് എന്നിവരാണ് നൽകിയത്. തുടർ നടപടികൾ സ്വീകരിക്കുവാൻ കളക്ടർ ആർ.ടി.ഒയെ ചുമതലപ്പെടുത്തി.
കോണത്താറ്റ് പാലം പൊളിച്ചതോടെ കുമരകം തെക്കൻ മേഘലയിലേക്കുള്ള ബസ് ഗതാഗതം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. അട്ടിപ്പീടിക കൊഞ്ചുമട റൂട്ടിലേക്ക് സർവ്വീസ് നടത്തീരുന്ന ഏഴോളം ബസുകൾ കോണത്താറ്റ് പാലത്തിന്റെ അക്കരയിൽ നിന്നുമാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്. കൂടാതെ വൈക്കം ചേർത്തല ഭാഗത്തുനിന്നും വരുന്ന ബസുകൾ കുമരകം ജംഗ്ഷനിൽ എത്തി സർവ്വീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുമൂലം കുമരകത്തിന്റെ തെക്കൻ മേഘലയിൽ ഉള്ള യാത്രക്കാർ നാല് കിലോമീറ്ററോളം നടന്നോ മറ്റ് വാഹനങ്ങളെ ആശ്രയിച്ചോ ആണ് ജോലിക്കും മറ്റും പോകുന്നത്. കുമരകം ജഗ്ഷനിൽ അവസാനിക്കുന്ന സർവ്വീസുകൾ അട്ടിപ്പീടിക കൊഞ്ചുമട ഭാഗങ്ങളിലേക്ക് നീട്ടുകയാണെങ്കിൽ ഇവിടങ്ങളിൽ ഉള്ള നൂറുകണക്കിന് ആളുകളുടെ യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരം ആകുമെന്ന് ബി.ജെ.പി അംഗങ്ങൾ പറഞ്ഞു.