കോട്ടയം: എൽഐസി ഏജൻ്റന്മാരെ സംരക്ഷിക്കാൻ സർക്കാരുകൾ തയ്യാറാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. കോട്ടയം ബ്രാഞ്ച് ഒന്ന് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് നാട്ടകം സുരേഷ്, കെ.സി വർഗീസ് സെക്രട്ടറി വി.സി ജോർജ്കുട്ടി, കെ. ഗോപാലകൃഷ്ണൻ ,ഡായി ടി. ഏബ്രഹാം, മേരി ഫിലിപ്പ് എന്നിവർ സംസാരിച്ചു.
Advertisements
പ്രസിഡൻ്റായി പുന്നൂസ് പി.വർഗീസ്, സെക്രട്ടറിയായി ജോർജ് കുട്ടി, ട്രഷറാർ മേരി ഫിലിപ്പ് , വൈസ് പ്രസിഡൻ്റന്മാരായി സി എൻ സുരേന്ദ്രൻ നായർ , റജിമോൻ ജേക്കബ്, ജോയിൻ്റ് സെക്രട്ടറിമാരായി ബീനാകുമാരി ബി. വിശ്വനാഥൻ എന്നിവരെ തെരഞ്ഞെടുത്തു.