തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ നിർണ്ണായകമൊഴി. ആശ്രമം കത്തിച്ചത് തന്റെ സഹോദരൻ പ്രകാശാണ് എന്ന് കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് മൊഴി നൽകി. കഴിഞ്ഞ ജനുവരിയിൽ സഹോദരൻ മരിച്ചെന്നും, ഇതിനു മുൻപ് തന്നോട് ആശ്രമം കത്തിച്ചത് താനാണ് എന്നു മൊഴി നൽകിയെന്നുമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരം.
നാലു വർഷം മുൻപാണ് ഇത്തരത്തിൽ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീ വച്ചത്. ഇത്തരത്തിൽ ആശ്രമം കത്തിച്ച കേസിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും, പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയുമായിരുന്നു. ഇതിനിടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്ന സ്ഥിതിയും എത്തിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ നിർണ്ണായക മൊഴി എത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാലു വർഷം മുൻപ് ആർഎസ്എസ് പ്രവർത്തകനായ പ്രകാശാണ് ആശ്രമത്തിന് തീ വച്ചതെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. കഴിഞ്ഞ ജനുവരിയിൽ പ്രകാശ് ജീവനൊടുക്കുകയായിരുന്നു. കടുത്ത ആർഎസ്എസ് പ്രവർത്തകനായ പ്രകാശ് ആശ്രമത്തിന്റെ അയൽവാസിയായിരുന്നു. ഇത്തരത്തിൽ അയൽവാസിയായി ഇരിക്കുന്നതിനിടെ നിരന്തരം സന്ദീപാനന്ദഗിരിയുമമായി ഇദ്ദേഹം ഏറ്റുമുട്ടിയിരുന്നതായും പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശ് ആശ്രമത്തിന് തീ വച്ചതെന്നാണ് വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
പ്രകാശിന്റെ സഹോദരൻ പ്രശാന്തിനെ വിളിച്ചു വരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴാണ് ഇതു സംബന്ധിച്ചുള്ള വെളിപ്പെടുത്തലുണ്ടായത്. കഴിഞ്ഞ ജനുവരിയിലാണ് സഹോദരൻ പ്രകാശ് മരിച്ചത്. ഇതിനു മുൻപ് തന്നോട് ഇദ്ദേഹം വെളിപ്പെടുത്തുയെന്നാണ് പ്രശാന്ത് മൊഴി നൽകിയത്. ക്രൈംബ്രാഞ്ച് സംഘം പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്തി. തുടർന്നു, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.