കട്ടപ്പന: കുമളിയിൽ റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ്റെ കെട്ടിടത്തിൽ പണം വച്ച് ചീട്ടുകളി സംഘം പിടിയിൽ. ഹൈറേഞ്ചിൻ്റെ വിവിധ സ്ഥലങ്ങളിൽ പണം വെച്ചുള്ള ചീട്ടുകളി നടത്തിവന്ന സംഘത്തെയാണ് പൊലീസ് തന്ത്രപരമായി കുടുക്കിയത്. പൊലീസിന്റെ നിരന്തരമായ നിരീക്ഷണത്തിൻ ഒടുവിലാണ് കുമളി നഗര മധ്യത്തിൽ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്റെ കെട്ടിടത്തിൽ ചീട്ടുകളി നടത്തിയ സംഘത്തെ പിടൂകൂടിയത്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ പിടിയിലായത്.
ഹൈറേഞ്ചിലെ വിവിധ കേന്ദ്രങ്ങളിൽ അതാത് ദിവസങ്ങളിൽ പോലീസ് പിടിക്കപ്പെടാതിരിക്കാൻ വേണ്ടി ഓരോ ദിവസവും വിവിധ സ്ഥലങ്ങൾ മാറിമാറി വൻതോതിൽ പണം വെച്ചു ചീട്ടുകളി നടത്തിവന്ന സംഘമാണ് കുമളിയിൽ നിന്നും പിടിയിലായത്. ചീട്ടുകളി നടത്തി വന്ന പത്തംഗ സംഘവും ചീട്ട് കളിക്കാൻ ഉപയോഗിച്ച 251000 രൂപയും പിടികൂടി. ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിൻ്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ , കുമളി സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ ജോബിൻ ആൻ്റണി, കട്ടപ്പന എസ് ഐ ദിലീപ് കുമാർ. കെ, കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘത്തിൽപ്പെട്ട എസ്ഐ സജിമോൻ ജോസഫ്, സിവിൽ പൊലീസ് ഓഫിസർ വി കെ അനീഷ്, കുമളി പോലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ നിഖിൽ കെകെ, സിവിൽ പൊലീസ് ഓഫിസർ അഭിലാഷ് സിസി , ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ അനീഷ് വിശ്വംഭരൻ, സിവിൽ പൊലീസ് ഓഫിസർ അരുൺ എന്നിവർ അടങ്ങുന്ന സംഘമാണ് കുമളിയിലെ റിട്ടയേർഡ് എസ്ഐയുടെ തമിഴ്നാട് വനാതിർത്തിയോട് ചേർന്ന രഹസ്യ സങ്കേതത്തിൽ നിന്നും അതീവ രഹസ്യമായി നടത്തിവന്ന ചീട്ടുകളി പിടികൂടിയത്,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിടികൂടാതിരിക്കുവാൻ വേണ്ടി സംഘം ഓരോ ദിവസവും വിവിധ കേന്ദ്രങ്ങളിൽ ചീട്ടുകളി നടത്തി വന്നതിനാൽ ഇവരെ പിടികൂടുക പോലീസിന് വളരെ ദുഷ്കരമായിരുന്നു പോലീസിന്റെ വരവ് അറിഞ്ഞ് സംഘം മുങ്ങുകയാണ് പതിവ് പലപ്രാവശ്യം പോലീസ് ഇവരെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല ഓരോ ദിവസവും എവിടെയെങ്കിലും സംഘം ഒത്തുകൂടി ചീട്ടുകളി നടത്താൻ ഒരു സ്ഥലം തിരഞ്ഞെടുക്കുകയാണ് പതിവ് ഇങ്ങനെ തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ പരിസരങ്ങളിൽ പോലീസിനെ നിരീക്ഷിക്കാൻ വേണ്ടി സംഘം ആളുകളെ നിയോഗിച്ചിരുന്നതിനാൽ വേഷ പ്രച്ഛന്നർ ആരാണ് പോലീസ് ചീട്ടുകളി സംഘത്തെ കുടുക്കിയത്