അത്യാധുനിക ജില്ലാ ഭക്ഷ്യപരിശോധനാ ലാബ്;
ശിലാസ്ഥാപനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

പത്തനംതിട്ടയില്‍ സജ്ജമാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബിന്റെ ശിലാസ്ഥാപനം നവംബര്‍ 11 ഇന്ന് ഉച്ചയ്ക്ക് 12 ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
പത്തനംതിട്ട ടൗണിനടുത്ത് അണ്ണാണിയിപ്പാറയിലെ 11 സെന്റ് വസ്തുവിലാണ് ലാബ് സജ്ജമാക്കുന്നത്. 3.1 കോടി രൂപ ചെലവഴിച്ചാണ് മൂന്നു നിലയുള്ള അത്യാധുനിക ഭക്ഷ്യ പരിശോധനാ ലാബ് സ്ഥാപിക്കുന്നത്. ഈ ലാബ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ എല്ലാത്തരം ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനകളും സാധ്യമാകുന്നതാണ്.
അത്യാധുനിക ഹൈ എന്‍ഡ് ഉപകരണങ്ങളാണ് ഈ ഭക്ഷ്യ പരിശോധനാ ലാബില്‍ സജ്ജമാക്കുന്നത്. വിവിധ സൂക്ഷ്മാണു പരിശോധനകള്‍, കീടനാശിനി പരിശോധനകള്‍, മൈക്കോടോക്‌സിന്‍ തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളുണ്ടാകും. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ലബോറട്ടറി പൂര്‍ണ സജ്ജമായി കഴിഞ്ഞാല്‍ കുടിവെള്ളത്തിന്റേയും ഭക്ഷണ പദാര്‍ഥങ്ങളുടേയും പരിശോധന ഇവിടെത്തന്നെ കാര്യക്ഷമമായി നടത്താന്‍ സാധിക്കും.

Hot Topics

Related Articles