കോട്ടയം : കോട്ടയം പാറച്ചാൽ ബൈപ്പാസ് പാലങ്ങളിലേക്ക് ഉള്ള അപ്പ്രോച്ച് റോഡ് ഇരുത്തി തുടങ്ങി. തുടർച്ചയായ റോഡ് ഇരുത്തി തുടങ്ങിയതോടെ വൻ അപകട സാധ്യതയാണ് ഇവിടെ ഉയരുന്നത്. ലോഡുമായി എത്തിയ ലോറികൾ പലതും പാലത്തിലേക്ക് കയറുമ്പോൾ മുൻഭാഗം ഉയരുന്ന കാഴ്ച ഭീതി ജനിപ്പിക്കുന്നതാണ്. ശനിയാഴ്ചയും സമാന രീതിയിൽ അപകടമുണ്ടായി. തടിയുമായി എത്തിയ മിനിലോറിയുടെ മുൻഭാഗമാണ് പാലത്തിലേക്ക് കയറുന്നതിനിടെ ഉയർന്നു പോയത്. ഇത് വൻ അപകട സാധ്യതയാണ് ഉയർത്തുന്നത്.
രാത്രികാലങ്ങളിൽ റോഡിലൂടെ എത്തുന്ന പല വാഹനങ്ങൾക്കും അപ്രോച്ച് റോഡും പാലവും തമ്മിലുള്ള ആഴം വ്യക്തമാക്കാത്ത സാഹചര്യമുണ്ട്. ഇത്തരത്തിൽ എത്തുന്ന ബൈക്കുകളും കാറുകളും അപകടത്തിൽ പെടാനുള്ള സാധ്യതയും ഏറെയാണ്. രാത്രികാലങ്ങളിൽ കുമരകം ഭാഗത്തേക്ക് പോകുന്നതിനായി നൂറുകണക്കിന് വാഹനങ്ങൾ ആണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ഇത്തരത്തിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടുക സാധാരണ സംഭവമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നീ സാഹചര്യത്തിൽ അടിയന്തരമായി ബൈപ്പാസിന്റെ റോഡ് ഇരുത്തിയ ഭാഗത്തുള്ള അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് ആവശ്യം.