കോട്ടാങ്ങല്‍ പഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കോട്ടാങ്ങല്‍: പഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. 18 നും 30 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം പട്ടികജാതി പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. സംസ്ഥാനസാങ്കേതിക പരിക്ഷ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കോമേഴ്‌സ്യല്‍ പ്രാക്ടിസ് (ഡി സി പി) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മനേജ്‌മെന്റ് പാസായിരിക്കണം./ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗികരിച്ച ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള PCA/PG D CA യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, സാങ്കേതിക പരിജ്ഞാനം എന്നിവ തെളിയിക്കുന്ന രേഖകള്‍
സഹിതം 19 ന് 5 ന് മുന്‍പായി നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് Panchayat. Isgkerala.gov.in Kottangal Panchayat.

Advertisements

Hot Topics

Related Articles