കുറിച്ചി: കെ.എൻ.എം ലൈബ്രറി ആന്റ് യൂത്ത് ക്ലബ് കുറിച്ചി നെഹ്റു യുവകേന്ദ്ര ഉദ്ഘാടന സമ്മേളനം നവംബർ 13 ന് നടക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ടി.എസ് സലിം അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് അഫിലിയേഷൻ സർട്ടിഫിക്കറ്റ് നൽകും. യൂത്ത് ക്ലബ് പ്രസിഡന്റ് നിജു വാണിയപ്പുരയ്ക്കൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങും. ലൈബ്രറി സെക്രട്ടറി എൻ.ഡി ബാലകൃഷ്ണൻ സ്വാഗതം പറയും. ബ്ലോക്ക് പഞ്ചായത്തംഗം സുനിൽകുമാർ, സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതാകുമാരി, വാർഡ് അംഗം പ്രശാന്ത് മനന്താനം, നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫിസർ എച്ച്.സച്ചിൻ, ലൈബ്രറി പഞ്ചായത്ത് തല സമിതി കെ.പി സതീഷ്, ലൈബ്രറി ജോ.സെക്രട്ടറി പി.എസ് കൃഷ്ണൻകുട്ടി, യൂത്ത് ക്ലബ് സെക്രട്ടറി ഐസക്ക് അലക്സാണ്ടർ എന്നിവർ പ്രസംഗിക്കും.