കുഫോസ് വിസി നിയമനം: ഹൈക്കോടതി വിധി ഇന്ന്; ഗവര്‍ണര്‍- സര്‍ക്കാര്‍ പോരില്‍ നിര്‍ണായകം

കൊച്ചി : കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന (കുഫോസ്) വൈസ് ചാന്‍സലറായി ഡോ റിജി ജോണിനെ നിയമിച്ചതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക.
യുജിസി ചട്ടപ്രകാരമല്ല വിസിയെ നിയമിച്ചതെന്നും, അതിനാല്‍ നിയമനം റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

Advertisements

സാങ്കേതിക സര്‍വകലാശാല വിസി നിയമനം, നിയമന തീയതി മുതല്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിക്ക് ശേഷം, കുഫോസ് വി സി നിയമനത്തില്‍ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് സര്‍ക്കാരിനും നിര്‍ണായകമാണ്.
എറണാകുളം സ്വദേശിയായ ഡോ. കെ.കെ. വിജയൻ, ഡോ. സദാശിവൻ എന്നിവരാണ് ഹർജിക്കാർ. കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന വൈസ് ചാൻസലർ ആയി ഡോ. കെ റിജി ജോണിനെ നിയമിച്ചത് യു ജി സി ചട്ടപ്രകാരം അല്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. 2021 ജനുവരി 23 നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സർവകലാശാല വി.സിയായി നിയമിച്ച് ഗവർണർ ഉത്തരവിറക്കിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.