തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ശിശുദിനാഘോഷവും റാലിയും സംഘടിപ്പിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിന്നും ആരംഭിച്ച റാലി കടപ്ര കണ്ണശ സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സമാപിച്ചു. സമാപന സമ്മേളനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കര്‍ ഷോണ്‍ വി ഷിജോ അധ്യക്ഷത വഹിച്ച യോഗത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രി ജെ. ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നടത്തിയ പ്രസംഗം, കഥാരചന, കവിത രചന എന്നീ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാന ദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ നിര്‍വഹിച്ചു. യോഗത്തില്‍ കുട്ടികള്‍ പ്രസംഗവും കവിത ആലാപനവും നടത്തി.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ എബ്രഹാം, തിരുവല്ല എഇഒ മിനി കുമാരി, കണ്ണശ സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രമേശ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജി ജയകൃഷ്ണന്‍, നാരയണന്‍ നമ്പൂതിരി, വിദ്യാര്‍ഥികളായ പവനപുരേശ്, ശിവഹിത തുടങ്ങിയവര്‍ പങ്കെടുത്തു.