കോട്ടയം: കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്കു തിരികെ നൽകി മാതൃകയായി മൂലവട്ടം സ്വദേശിയായ വർക്ക്ഷോപ്പ് ജീവനക്കാരൻ. മൂലവട്ടം ചെറുക്കനായിൽ ബാലു (ദിനു മോഹൻ)വാണ് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും കളഞ്ഞു കിട്ടിയ രണ്ടു പവൻ സ്വർണം തിരികെ നൽകിയത്. അളിയന്റെ ആൻജിയോ പ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ് ബാലു മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ഇവിടെ വച്ചാണ് ഇദ്ദേഹത്തിന് രണ്ടു പവൻ സ്വർണമാല ലഭിച്ചത്. തുടർന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജിയ്ക്കു മാല കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് ഉടമയെ കണ്ടെത്തി. വാകത്താനം സ്വദേശിയായ ഹരീഷ് വാകത്താനത്തെ കണ്ടെത്തി, ഇദ്ദേഹത്തിന് മാല തിരികെ നൽകി.
Advertisements