കോട്ടയം: കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ഭക്ഷ്യവിധബാധ. കോട്ടയം കുമാരനല്ലൂർ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സുനിൽകുമാർ (48), ഭാര്യ സന്ധ്യ (42), സഹോദരന്റെ പുത്രൻ കാശിനാഥ് എം നായർ (ഏഴു വയസ്) എന്നിവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റതായി പരാതി ഉയർന്നിരിക്കുന്നത്. വയറിളക്കവും ഛർദിയും അനുഭവപ്പെട്ട കുടുംബത്തെ കോട്ടയം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ച മറ്റൊരു കുടുംബത്തെയും കുടമാളൂരിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരേ സമയം രണ്ടു കുടുംബത്തെ ഇവിടെ എത്തിച്ചതോടെ ആശുപത്രി അധികൃതർ ഭക്ഷ്യസുരക്ഷാ വിഭാഗത്തെയും വിവരം അറിയിച്ചിട്ടുണ്ട.
ഞായറാഴ്ച ഉച്ചയോടെയാണ് സുനിൽകുമാർ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങിയത്. വൈകിട്ട് എട്ടരയോടെയാണ് ഭക്ഷണം വാങ്ങിയത്. തുടർന്നു വീട്ടിലെത്തിയ ശേഷം ഭക്ഷണം കഴിച്ച് ഇവർ കിടന്നു. രാവിലെ കുട്ടിയെ സ്കൂളിൽ വിടാനായി എഴുന്നേറ്റതോടെയാണ് മൂന്നു പേർക്കും വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്. തുടർന്നു ഇവർ കോട്ടയം കുടമാളൂരിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഇവിടെ ചികിത്സയിൽ കഴിയുന്നതോടെയാണ് മൂന്നു വയസുള്ള കുട്ടിയും 30 വയസുള്ള മാതാവുംഇവിടെ ചികിത്സ തേടി എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരും ഇതേ ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങി ഭക്ഷണം കഴിച്ചതാണെന്നു ആശുപത്രി അധികൃതരെ അറിയിച്ചു. തുടർന്ന് ആശുപത്രി അധികൃതർ തന്നെയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചത്. എന്നാൽ, ഭക്ഷ്യവിഷബാധയേറ്റ കുടുംബം വിവരം ഹോട്ടൽ അധികൃതരെ അറിയിച്ചിട്ടും നിസംഗ നിലപാടാണ് ഇവർ സ്വീകരിച്ചതെന്നും പരാതി ഉയർന്നിട്ടുണ്ട്. തങ്ങളുടെ കുഴപ്പമല്ലെന്ന നിലപാടാണ് ഹോട്ടൽ അധികൃതർ സ്വീകരിച്ചതെന്നു കുടുംബം ജാഗ്രതാ ന്യൂസ് ലൈവിനോടു പ്രതികരിച്ചു.