തിരുവല്ല : അശ്വതിഭവൻ ചികിത്സാനിലയം എന്ന ആയുർവേദ സ്ഥാപനം 1922 ൽ സ്ഥാപിച്ച കവിയും സാഹിത്യകാരനുമായിരുന്ന മുത്തൂർ നാരായണപിള്ള വൈദ്യന്റെ 125-ാമത് ജന്മദിനം. അദ്ദേഹം ആരംഭിച്ച അശ്വതിഭവൻ ചികിത്സാനിലയത്തിന്റെ നൂറാമത് വർഷം ആയ 2022 നവംബർ 24ന്
അകപ്പൊരുൾ സാഹിത്യ വേദി മുത്തൂർ നാരായണപിള്ള വൈദ്യന്റെ സാഹിത്യ സംഭാവനകൾ ചർച്ച ചെയ്യപ്പെടുന്നു.
പ്രൊഫ. ഏ ടി ളാത്തറ
കാളിദാസപ്രസാദം (ശാകുന്തളം മലയാള വിവർത്തനം ) ഭവഭൂതി ഭാവന (ഉത്തര രാമചരിതം)
എന്നിവയെ ആസ്പദമാക്കി മലയാള വിവർത്തന സാഹിത്യം എന്ന വിഷയം അവതരിപ്പിക്കുന്നു.
ഇവ രണ്ടും കേരള മദ്രാസ് സർവകലാശാലാ പാഠ പുസ്തകങ്ങൾ ആയിരുന്നു.
ഗംഗാത്തരംഗം, മിന്നൽ,
പോരാളി എന്നീ കവിതാ സമാഹാരങ്ങളും,
ഡച്ചുകാരും തിരുവിതാംകൂറും എന്ന ചരിത്ര പുസ്തകവും അദ്ദേഹം രചിച്ചിട്ടുള്ളതാണ്.
മുത്തൂർ നാരായണപിള്ള വൈദ്യൻ അനുസ്മരണം
Advertisements