മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു; ആഴിയില്‍ അഗ്‌നി പകര്‍ന്ന് മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി

ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്നു വിളക്ക് തെളിയിച്ചു.
പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്‌നി പകര്‍ന്നതോടെയാണ് മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായത്. ശബരിമലയില്‍ കണ്ണൂര്‍ മലപ്പട്ടം കിഴുത്രില്‍ ഇല്ലത്ത് കെ ജയരാമന്‍ നമ്പൂതിരിയെയും മാളികപ്പുറത്ത് വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരന്‍ നമ്പൂതിരിയെയും പുതിയ മേല്‍ശാന്തിമാരായി അവരോധിക്കുന്ന ചടങ്ങുകള്‍ പിന്നാലെ നടന്നു.

Advertisements

നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവകാലം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീര്‍ഥാടനം 20ന് അവസാനിക്കും.
കെഎസ്‌ആര്‍ടിസിയുടെ 500 ബസ് സര്‍വീസ് ശബരിമലയിലേക്ക് നടത്തും. പമ്പ നിലയ്ക്കല്‍ റൂട്ടില്‍മാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലുണ്ടാകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.