പീക് അവറായ വൈകുന്നേരം 6.30 മുതല്‍ രാത്രി 11 മണി വരെ ഉപയോഗം പരിമിതപ്പെടുത്തണം; വെളിച്ചം അണയാതിരിക്കാന്‍ വൈദ്യുതി ഉപഭോഗം കരുതലോടെ

പത്തനംതിട്ട: വൈദ്യുതി കരുതലോടെ ഉപയോഗിക്കാന്‍ കെ എസ് ഇ ബി ആഹ്വാനം. രാജ്യത്ത് കല്‍ക്കരിയുടെ ലഭ്യതയില്‍ വലിയതോതിലുള്ള ഇടിവ് നേരിട്ടതിനാല്‍ പുറത്തുനിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകും. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം കെ എസ് ഇ ബി നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല.

Advertisements

എന്നിരുന്നാലും, ഉപഭോക്താക്കള്‍ പീക് അവറായ വൈകുന്നേരം 6.30 മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കുക. കൂടുതല്‍ വൈദ്യുതി ആവശ്യം വരുന്ന ഹീറ്റര്‍, മിക്‌സി, ഇലക്ട്രിക് ഓവന്‍, ഇലക്ട്രിക് അയണ്‍, വാഷിങ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഈ സമയത്തു കഴിവതും ഉപയോഗിക്കാതിരിക്കുക. പീക് അവര്‍ സമയത്ത് വൈദ്യുതിക്കു വില യൂണിറ്റിന് 20രൂപ വരെ നല്‍കിയാണ് കേന്ദ്ര പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭ്യമാക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.