ചേർപ്പുങ്കൽ: മാതൃകാ കർഷകനും പടശേഖരസമിതി സെക്രട്ടറി കൂടിയായ വാലേപ്പിടികയിൽ മാത്തുക്കുട്ടിയുടെ ട്രാക്ടറിന്റെ എൻജിൻ ഉപ്പുകല്ല് ഇട്ട് നശിപ്പിക്കാൻ ശ്രമിച്ച സാമുഹ്യ വിരുദ്ധരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും, നഷ്ടം സംഭവിച്ച കർഷകന് ധനസഹായം നൽകാൻ സർക്കാർ തയ്യാറാവണമെന്നും നാശനഷ്ടം സംഭവിച്ച കർഷകനെയും, ട്രാക്ടറും സന്ദർശിച്ച ശേഷം കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിൽ നിന്നും അരി ഇറക്കുമതി നടക്കാത്തത് മൂലം അരിവില 60 മുകളിൽ കടന്നിരിക്കുന്ന സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ രാപകൽ അദ്ധ്വാനിച്ച് 60 ഏക്കർ നിലത്ത് നെൽകൃഷി ഇറക്കുന്ന കർഷകനെതിരെ നടന്ന അത്രിക്രമം ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും സജി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളാ കോൺസ് കോട്ടയം ജില്ലാ ട്രഷറർ കുഞ്ഞുമോൻ ഒഴുകയിൽ , കിടങ്ങുർ മണ്ഡലം പ്രസിഡന്റ് തോമസ് മാളികക്കൽ,ഡിജു സെബാസ്റ്റ്യൻ, ജോമോൻ ഇരുപ്പക്കാട്ടിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.