പത്തനംതിട്ട : കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് കേരള കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. പി.സി.തോമസ്. മുല്ലപ്പെരിയാര്‍, മരംമുറി വിഷയത്തില്‍ ജനങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രിയും വനം, ജലവിഭവവകുപ്പ് മന്ത്രിമാരും രാജിവെയ്ക്കണമെന്നും ഇന്ധനവില വര്‍ധനയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുകയാണെന്നും തോമസ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ് അധ്യക്ഷത വഹിച്ചു. ജോസഫ് എം.പുതുശ്ശേരി, പ്രൊഫ. ഡി.കെ.ജോണ്‍, ജോണ്‍ കെ.മാത്യൂസ്, ഏബ്രഹാം കലമണ്ണില്‍, അഡ്വ. വര്‍ഗീസ് മാമ്മന്‍, അഡ്വ. എന്‍.ബാബു വര്‍ഗീസ്, ജോര്‍ജ് കുന്നപ്പുഴ, ജോര്‍ജ് വര്‍ഗീസ് കൊപ്പാറ, ദീപു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.