കൊച്ചി : വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന ഡെപ്യൂട്ടി ലേബർ കമ്മീഷൻ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ട്രാവൻകൂർ സിമൻസിന് തിരിച്ചടി. ഈ വിഷയത്തിൽ കമ്പനിയുടെ സ്ഥാപക ജംഗമ വസ്തുക്കൾ ജെപ്തി ചെയ്ത് തുക ഈടാക്കണമെന്ന് ലേബർ കമ്മീഷൻ കോട്ടയം നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കമ്പനി ആവശ്യപ്പെട്ട കാര്യങ്ങൾ തള്ളി ഹൈക്കോടതി, ലേബർ കമ്മീഷന്റെ ഉന്നതാധികാരസമിതിയെ അപ്പീലുമായി സമീപിക്കാനും നിർദ്ദേശിച്ചു. ഇതോടെ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം നൽകുന്ന വിഷയത്തിൽ ട്രാവൻകൂർ സിമൻസിന് വീണ്ടും തിരിച്ചടി കിട്ടി. വിരമിച്ച ജീവനക്കാർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ പുനസ്ഥാപിക്കണമെന്ന് കമ്പനിയുടെ ആവശ്യവും ഹൈക്കോടതി തള്ളി. ഹൈക്കോടതി ജഡ്ജി അമിത് രവാളിന്റെ ബെഞ്ചാണ് കമ്പനിയുടെ ആവശ്യം തള്ളി ഉത്തരവിറക്കിയത്.
മന്ത്രി തല ചർച്ചയിൽ നടന്ന തീരുമാനത്തിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുള്ള ലേബർ കമ്മീഷന്റെ ഉത്തരവ് റദ്ദ് ചെയ്യുക , ഇത് സംബന്ധിച്ച് ഒരു പ്രത്യേക റിട്ട് ഉത്തരവ് പുറപ്പെടുവിക്കുക, തുക തിരികെ പിടിക്കുന്നതിനായി കോട്ടയം തഹസിൽദാരുടെ നേതൃത്വത്തിൽ ആരംഭിച്ച ജപ്തി നടപടികൾ കേസിനെ തുടർന്ന് നടപടികൾ പൂർത്തിയാകും വരെ റദ്ദ് ചെയ്യുക , മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ പുനസ്ഥാപിക്കാൻ സംസ്ഥാന സർക്കാറിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും നിർദേശം നൽകുക, സംസ്ഥാന സർക്കാർ വിഷയത്തിൽ തീർപ്പുണ്ടാക്കുന്നത് വരെ തുടർനടപടികൾ നിർത്തിവെക്കാൻ ലേബർ കമ്മീഷനും കോട്ടയം തഹസിൽദാർക്കും നിർദ്ദേശം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യങ്ങളൊന്നും അംഗീകരിക്കാതെയാണ് കോടതി ഹർജി തള്ളിയത്. ഇതോടെ ഹൈക്കോടതിയിൽ നിന്നും തുടർച്ചയായി ട്രാവൻകൂർ സിമൻസിന് തിരിച്ചടി നേരിടുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിരമിച്ച പത്തു ജീവനക്കാർ നൽകിയ ഹർജിയിൽ കോടതി നേരത്തെ കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിച്ചിരുന്നു. കമ്പനിയിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകാത്തതിനെത്തുടർന്നാണ് ജീവനക്കാർ ഗ്രാറ്റിവിറ്റി അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചത്. ഇതേ തുടർന്നാണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടായത്. തുടർന്നാണ്, കോടതി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂ ട്ടി കളക്ടർ(റവന്യൂ റിക്കവറി) യാണ് നടപടി സ്വീകരിച്ചത്. കമ്പനിയു ടെ മൂന്ന് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
നേരത്തെ പുറത്തു വന്ന കോടതി ഉത്തരവ് പ്രകാരം റവന്യു റിക്കവറി നടപടികളിലൂടെ ജീവനക്കാർക്ക് ഗ്രാന്റുവിറ്റി തുക ഈടാക്കി നൽകാനാണ് നിർദേശിച്ചിരുന്നത്. നേരത്തെ ഗ്രാന്റുവിറ്റി ലഭിക്കാതെ വിരമിച്ചവർ ലേബർ കോടതിയിലും പരാതി നൽകിയി രുന്നു. ട്രാവൻകൂർ സിമന്റ്സ് ജപ്തിചെയ്യാൻ ലേബർ കോടതി ഉത്തരവിട്ടിരുന്നു. നടപടിയുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.നിലവിൽ റിട്ടയർ ചെയ്ത ജീവനക്കാരുടെ എണ്ണം 100 കവിഞ്ഞു എങ്കിലും 40 പേർ ലേബർ കമ്മീഷണറുടെ അനുകൂല വിധി സമ്പാദിച്ചിട്ടുണ്ട്. ട്രാവൻകൂർ സിമന്റ്സ് ജപ്തി ചെയ്ത് തുക ഈടാക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.