ന്യൂഡൽഹി: ഖത്തർ ലോകകപ്പ് എങ്ങിനെ കാണാമെന്ന ചോദ്യമാണ് ഇപ്പോൾ മലയാളികൾ അടക്കമുള്ള ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ ഉയർത്തുന്നത്. ഖത്തർ ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം സ്റ്റാർ സ്പോട്സും സോണിയും അടക്കമുള്ള സ്ഥിരം ചാനലുകൾക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരാധകർ തത്സയ സംപ്രേക്ഷണം ലഭിക്കുന്ന ചാനൽ ഏതാണെന്നു തിരക്കിയിറങ്ങിയത്.
മലയാളം അടക്കമുള്ള ഇന്ത്യൻ ഭാഷകളിൽ കമന്ററിയുമായി ജിയോ സിനിമയാണ് ഫുട്ബോൾ ലോകകപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഇത് പക്ഷേ ജിയോ ഉപഭോക്താക്കൾക്ക് മാത്രമാണ് തത്സമയം കാണാൻ സാധിക്കുക. ഇത് കൂടാതെ സ്പോട്സ് 18 ൻ ചാനലിൽ തത്സമയം മത്സരങ്ങൾ കാണാൻ സാധിക്കും. ഇതോടെ മലയാളികൾ അടക്കമുള്ള ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് മത്സരങ്ങൾ കാണാൻ സാധിക്കും.