ആര്‍പ്പൂക്കര (കൈപ്പുഴമുട്ട്) : സഞ്ചാരികള്‍ക്ക് അപകടക്കെണിയൊരുക്കി കൈപ്പുഴമുട്ട് – കായല്‍ച്ചിറ റോഡ് ദുരിതമാകുന്നു. നാല് മാസങ്ങള്‍ക്ക് മുന്‍പ് ഫിഷറീസ് വകുപ്പിന്റെ പദ്ധതി പ്രകാരമാണ് റോഡ് നിര്‍മ്മാണം ആരംഭിച്ചത്. രണ്ട് കിലോമീറ്ററിലധികം വരുന്ന റോഡില്‍ മെറ്റല്‍ വിരിച്ചിട്ടിരിക്കുന്നതിനാല് ഇരുചക്രവാഹനങ്ങള്‍ അപകടത്തിലാകുന്നത് പതിവാണ്. പ്രദേശവാസികളുടെ ഏക യാത്രാമാര്‍ഗ്ഗമാണിത്. അതുകൊണ്ട് തന്നെ ഏത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ലങ്കില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകും.
ആര്‍പ്പൂക്കര പഞ്ചായത്തിലെ ഏക ടൂറിസം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രദേശമാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് മുതല്‍ അഞ്ചിലധികം മുറികളുള്ളതും കോണ്‍ഫ്രറന്‍സ് ഹാള്‍ ഉള്ളതുമായ വലിയ ഇനം പുരവഞ്ചികളാണ് ഇവിടെ നിന്നും സര്‍വ്വീസ് നടത്തുന്നത്. അതിനാല്‍ ദിവസവും നൂറ് കണക്കിന് സഞ്ചാരികള്‍ ഈ റോഡിനെ ആശ്രയിച്ചാണ് കായല്‍ സവാരിക്ക് എത്തുന്നത്. പ്രതിദിനം ഒരു ഇരുചക്രവാഹനമെങ്കിലും ഈ റോഡില്‍ അപടത്തില്‍ പെടുന്നതായി നാട്ടുകാര്‍ പറയുന്നു. കൂടാതെ പുരവഞ്ചികളിലേയ്ക്ക് ഡീസല്‍ അടക്കമുള്ള സാധനസാഗ്രഹികള് എത്തിക്കാന്‍ ജീവനക്കാര്‍ ദുരിതപ്പെടുകയാണ്.
കാലാവസ്ഥ പ്രശ്നങ്ങളാല്‍ പദ്ധതി വൈകിയാല്‍ കൂടുതല്‍ തുക അനുവദിക്കാന്‍ ഫിഷറീസ് വകുപ്പില്‍ സാധ്യതകളുണ്ടെന്നും , മഴയുടെ പേര് പറഞ്ഞ് പ്രവര്‍ത്തനങ്ങള്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയാണ് കരാറുകാര്‍ ചെയ്യുന്നതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. ഫിഷറീസിന്റെ പദ്ധതി ആണെങ്കിലും പഞ്ചായത്ത് വേണ്ടത്ര ശ്രദ്ധ റോഡ് നിര്‍മ്മാണത്തിന് നല്‍കുന്നില്ലെന്നും ആക്ഷേപം ഉയരുന്നു.