ചങ്ങനാശേരി : വാഴൂർ റോഡിൽ തെങ്ങണ വില്ലേജ് ഓഫീസിന് സമീപത്തെ പ്രദേശവാസികൾ ഇരുട്ടിലാണ്. രാത്രിയയാൽ വഴിലൈറ്റുകൾ ഒന്നും തന്നെ കത്തുന്നില്ലന്ന് പ്രദേശവാസികൾ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു, രാത്രിയായാൽ വഴിലൈറ്റോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതിനാൽ വെയ്റ്റിംഗ് ഷെഡിന്റെ അവസ്ഥയും ശോചനിയമാണ് സ്ത്രീകൾ ഉൾപ്പടെയുള്ള നിരവധി പേരാണ് രാത്രി കാലങ്ങളിൽ ബസിന് വേണ്ടി ദിനവും ഇവിടെ കാത്ത് നിൽക്കുന്നത്, ഇവരെ എല്ലാവരെയും ബുദ്ധിമുട്ടിലാക്കിയാണ് വെയിറ്റിംഗ് ഷെഡിന്റെ ഈ അവസ്ഥ തുടരുന്നത്, അതിനാൽ തന്നെ എത്രയും വേഗം അധികൃതർ ഇവിടുത്തെ ലൈറ്റുകൾ കത്തിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് ടോണി കുട്ടംമ്പേരൂർ ആവശ്യപ്പെട്ടു.