കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 24 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ റോഡ് വർക്ക് നടക്കുന്നതിനാൽ , കാർത്തിക സൂപ്പർ മാർക്കറ്റ് മുതൽ ഗാന്ധിനഗർ ജംഗ്ഷൻ സംക്രാന്തി, നീലിമംഗലം, മുണ്ടകം, ഓൾഡ് എംസി റോഡ്, ചാത്തുകുളം, ഈഴമാലിപ്പടി, പള്ളിപ്പുറം, പാറയിൽ ക്രഷർ, മാമൂട്, ഇരുമ്പനം, ബ്ലെസ്സിപ്പടി, മുള്ളങ്കുഴി, കുഴിയാലിപ്പടി എന്നിവിടങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച്ടി ടച്ചിങ് എടുക്കുന്നതിനാൽ, ഓഫീസ് മുതൽ മുടിയൂർക്കര ഇഎസ്ഐ വരെയും മുടിയൂർക്കര ജംഗ്ഷൻ മുതൽ കുട്ടപ്പടി വരെയും ഒരു മണി മുതൽ അഞ്ചര വരെ വൈദ്യുതി മുടങ്ങും
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, എച്ചിടി ടച്ചിങ് എടുക്കുന്നതിനാൽ ചെമ്മനം പടി മുതൽ ആറ്റുമാലി വരെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂമ്പാടി, കാവനാടി, എവറസ്റ്റ് ലാഡർ, ബദനി എസ്. എൻ. ഡി.പി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചെത്തിമറ്റം , മൂന്നാനി, കൊച്ചിടപ്പാടി, കവീക്കുന്നു, മുണ്ടുപാലം, ബോയ്സ് ടൗൺ, അല്ലപ്പാറ, നെല്ലിത്താനം കോളനി , കരൂർ, അന്ത്യാളം എന്നിവിടങ്ങളിൽ 24/11/2022 രാവിലെ 8 മണി മുതൽ വൈകിട്ടു 5:30മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തോക്കാട്, ചൂരക്കുന്ന്, ചൂരക്കുന്ന് ക്രഷർ,കൊഴുവനാൽ ആശുപത്രി ഭാഗങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം സെക്ഷൻ പരിധിയിൽ വരുന്ന തിരുവഞ്ചൂർ എസ്ബിഐ, അമ്പലം, സ്കൂൾ എന്നീ ട്രാൻസ് ഫോമർ പരിധിയിൽ ഒൻപത് മണി മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.
കുറവിലങ്ങാട് സെക്ഷന്റെ പരിധിയിൽ വരുന്ന പാലാ റോഡ്, പരുന്തും മാക്കിൽ, വിളയം കോട് എന്നീ ഭാഗങ്ങളിൽ രാവിലെ 10 മുതൽ -3 വരെ വൈദ്യുതി മുടങ്ങും.
മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന തിരുവഞ്ചൂർ ,കുരിശുപള്ളി ,ചെട്ടിപ്പടി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പനയത്തി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഓട്ട കാഞ്ഞിരം, അബട്ടുകടവ് , കല്ലുങ്കൽ കടവ്, ബേദേസ്ത നഗർ, എന്നിവിടങ്ങളിൽ രാവിലെ 8.30 മണി മുതൽ വൈകിട്ടു 5:30മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.