മല്ലപ്പള്ളി: സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്ക പള്ളി പ്രധാന തിരുനാൾ ഇന്ന്. തിരുനാളിനോട് അനുബന്ധിച്ചുള്ള ടൗൺപ്രദക്ഷിണം ഇന്നലെ നടന്നു. വൈകുന്നേരം 5 മണിയ്ക്കുള്ള വിശുദ്ധ കുർബാനയ്ക്ക് തിരുവല്ല അതിരൂപത മുഖ്യവികാരി ജനറാൾ ഫാ. ഐസക്ക് പറപ്പള്ളി കാർമ്മികത്വം വഹിച്ചു. പ്രസംഗവും നൊവേനയ്ക്കും ശേഷം ടൗൺ ചുറ്റിയുള്ള തിരുനാൾ പ്രദക്ഷിണം പള്ളിയിൽ നിന്നിറങ്ങി മുശാരി കവല, കൈപ്പറ്റ റോഡിൽ കയറി ബഥനി മഠം, ബൈപ്പാസ്, താലൂക്ക് ഓഫീസ് വഴി ടൗൺ ചുറ്റി കുരിശടിയിൽ പ്രാർത്ഥനയ്ക്ക് ശേഷം ദേവാലയത്തിൽ എത്തി. തിരുനാൾ ദിവസമായ ഇന്ന് രാവിലെ എട്ടുമണിക്ക് മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബായ്ക്ക് സ്വീകരണവും തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനയും പ്രസംഗം ഉണ്ടായിരിക്കും. തുടർന്ന് നടക്കുന്ന മീറ്റിങ്ങിൽ ഭവന പദ്ധതിയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന വിജയം നേടിയവരെ അനുമോദിക്കുന്നതുമാണ്. മാത്യു റ്റി തോമസ് എംഎൽഎ, പ്രമോദ് നാരായണൻ എംഎൽഎ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണവും നേർച്ചവിളമ്പും നടക്കും. വൈകിട്ട് 6.30ന് കൊച്ചിൻ കൈരളിയുടെ ഗാനമേള ഉണ്ടായിരിക്കും. പരിപാടികൾക്ക് വികാരി ഫാ.ഫിലിപ്പ് വട്ടമറ്റം,ട്രസ്റ്റി രാജൻ മാത്യു, സെക്രട്ടറി തോമസ് വർഗീസ് എന്നിവർ നേതൃത്വം കൊടുക്കും.