തലയോലപ്പറമ്പ് : ജില്ലയിൽ ആദ്യമായി ഗ്രാമവണ്ടി ആരംഭിച്ച കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനെ അഭിനന്ദിച്ച് സാംസ്കരിക വകുപ്പ് മന്ത്രി വി എൻ വാസവൻ. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാമത്തെ ഗ്രാമ വണ്ടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം- തലയോലപ്പറമ്പ്- പാലാംകടവ്- തട്ടാവേലി- നീർപ്പാറ – വെട്ടിക്കാട്ടുമുക്ക് – വെള്ളൂർ- ചെറുകര- മുളക്കുളം- പെരുവ ഞീഴൂർ- വാക്കാട്. കുറവിലങ്ങാട് വഴിയാണു രണ്ടാമത്തെ ഗ്രാമവണ്ടി സർവീസ് നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽപ്പെടുത്തി 12 ലക്ഷം രൂപയാണു ഗ്രാമവണ്ടിക്കായി അനുവദിച്ചത്.
വെള്ളൂർ പഞ്ചായത്തിലെ തട്ടാവേലിയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ അധ്യക്ഷനായി. സി കെ ആശ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ശരത്, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ , ബ്ലോക്ക് വൈസ് പ്രസിഡന്റ് നയന ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ അനിൽ, ബ്ലോക്ക് സ്ഥിരം സമതി അംഗങ്ങളായ സെലിനമാ ജോർജ് , പി കെ സന്ധ്യ,പഞ്ചായത്ത് സ്ഥിരം സമതി അംഗങ്ങളായ ഷിനി സജു, വി കെ മഹിളാമണി, ഓ കെ ശ്യാംകുമാർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കൈലാസ്നാഥ്, സ്കറിയ വർക്കി, അമൽ ഭാസ്കർ, ശ്രുതിദാസ്, നളിനി രാധാകൃഷ്ണൻ, ജിഷ രാജപ്പൻ നായർ, വെള്ളൂർ പഞ്ചായത്തംഗങ്ങളായ ലൂക്ക് മാത്യു , സോണിക, രാധാമണി മോഹൻ, ലിസ്സി സണ്ണി,മിനിശിവൻ, നിയാസ് കോടിയേഴത്ത്, ബേബി പുച്ചുകണ്ടതിൽ, സുമ, സിപിഐ എം ഏരിയ സെക്രട്ടറി കെ ശെൽവരാജ്, എൻ എം താഹ, പി എ ഷാജി, റെഷിദ് കോട്ടപ്പള്ളി, ബ്ലോക്ക് ബി ഡി ഓ ഷിനോദ്, ഷാനി കുര്യക്കോസ് എന്നിവർ സംസാരിച്ചു. രണ്ടു മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഗ്രാമവണ്ടിയെ ഒട്ടേറെപ്പേർ ആശ്രയിക്കുന്നുണ്ട്.