52 ആം ദിവസം 52 കൗൺസിലർമാർ വിധിയെഴുതും..! കോട്ടയം നഗരസഭയിൽ ഇന്ന് വോട്ടെടുപ്പ്: ബിൻസിയും അഡ്വ.ഷീജ അനിലും വീണ്ടും നേർക്കുനേർ; സ്വതന്ത്രരുടെ നിലപാട് നിർണ്ണായകം

കോട്ടയം: അവിശ്വാസ പ്രമേയത്തിലൂടെ ചെയർപേഴ്‌സണെ പുറത്താക്കി 52 ആം ദിവസം നഗരസഭ ആര് ഭരിക്കണമെന്നു തീരുമാനിക്കുന്നതിനായി 52 കൗൺസിലർമാരും ഇന്ന് നഗരസഭയിലെത്തും. സെപ്റ്റംബർ 24 ന് യു.ഡി.എഫ് അംഗ്ം ബിൻസി സെബാസ്റ്റ്യനെ പുറത്താക്കിയ ശേഷമുള്ള തിരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും ഒരു പോലെ നിർണ്ണായകമാണ്. ബിൻസി അടക്കമുള്ള സ്വതന്ത്ര അംഗങ്ങളുടെ നിലപാട് നിർണ്ണായകമാകുന്ന തിരഞ്ഞെടുപ്പിൽ ആരാകും നഗരം ഭരിക്കുക എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം മതി.

Advertisements

52 അംഗ കൗൺസിൽ കോൺഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച ഒരു സ്വതന്ത്രൻ അടക്കം 22 അംഗങ്ങളുടെ പിൻതുണയാണ് എൽ.ഡി.എഫിനുള്ളത്. മത്സരത്തിന് തയ്യാറായെത്തിയ ഇടതു മുന്നണി സ്ഥാനാർത്ഥിയായി അഡ്വ.ഷീജ അനിലിനെ തന്നെയാണ് രംഗത്തിറക്കുന്നത്. സി.പി.എം അംഗമായ ടി.എൻ മനോജിന്റെ ആരോഗ്യ സ്ഥിതി നേരത്തെ ആശങ്ക ഉയർത്തിയിരുന്നെങ്കിലും, ഇദ്ദേഹം നഗരസഭയിൽ വോട്ടെടുപ്പിനായി എത്തുമെന്നാണ് ഇടതു കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ കോൺഗ്രസിൽ മുൻപുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായാണ് കോൺഗ്രസ് രംഗത്തിറങ്ങുന്നത്. 21 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. ഇതിൽ കോൺഗ്രസിന്റെ വിമതയായ ബിൻസി സെബാസ്റ്റിയനെയാണ് യു.ഡി.എഫ് പിൻതുണയ്ക്കുന്നത്. യു.ഡി.എഫ് പിൻതുണയോടെ വിജയിച്ച് വീണ്ടും ഭരണം തുടരാമെന്നാണ് ബിൻസിയുടെ പ്രതീക്ഷ.

എന്നാൽ, രണ്ടു മുന്നണികൾക്കും തുല്യവോട്ട് നിലയായാൽ
ടോസ് ഇട്ടാകും കാര്യങ്ങളിൽ തീരുമാനം ഉണ്ടാക്കു. കഴിഞ്ഞ തവണയും സമാന രീതിയിൽ ടോസ് ഇട്ടാണ് വിജയം തീരുമാനിച്ചത്. ബി.ജെ.പിയ്ക്ക് എട്ട് അംഗങ്ങളാണ് ഉള്ളത്. ഇവർ മുതിർന്ന അംഗമായ റീബ വർക്കിയെ മത്സരിപ്പിക്കുന്നതിനാണ് ആലോചിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.