മൊബൈൽ പോലെ ഇനി വൈദ്യുതിയും! കെ.എസ്.ഇ.ബിയിലും ഇനി പ്രീപെയ്ഡ് മീറ്റർ സംവിധാനം; റീച്ചാർജ് ചെയ്ത് വൈദ്യുതിയും ഉപയോഗിക്കാം; ഇനി കുടിശിക ബില്ലുകൾ ഉണ്ടാകില്ല

കോട്ടയം: മൊബൈൽ ഫോൺ റീച്ചാർജ് ചെയ്ത് ഉപയോഗിക്കുന്നതിനു സമാനമായി വൈദ്യുതിയും ഉപയോഗിക്കാൻ വഴിയൊരുക്കി കേന്ദ്ര സർക്കാർ. മൊബൈൽ ഫോൺ റീച്ചാർജ് ചെയ്യുന്നതിനു സമാനമായി വൈദ്യുതിയും റീച്ചാർജ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന സ്മാർട്ട് മീറ്ററുകളാണ് ഇനി രംഗത്തിറക്കുന്നത്. ഇതിനായി കെ.എസ്.ഇ.ബിയും സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് മീറ്ററുകളാണ് ഇതിനായി ഉടൻ തന്നെ വീടുകളിലേയ്ക്ക് എത്തിക്കുന്നത്.

നിലവിൽ വീടുകളിൽ വൈദ്യുതി ബില്ലുകൾ രണ്ടു മാസം കൂടുമ്പോഴാണ് എത്തുന്നത്. ഈ സംവിധാനത്തിൽ തന്നെ മാറ്റം വരുത്തുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത് കെ.എസ്.ഇ.ബിയുടെ സ്മാർട്ട് മീറ്റർ വരുന്നതോടെ ബില്ലുകൾ ഇനി സ്മാർട്ടായി മാറും. മൊബൈൽ ഫോൺ നിലവിൽ ഉപയോഗിക്കുന്നത് പോലെ വൈദ്യുതിയും മുൻകൂർ റീച്ചാർജ് ചെയ്യേണ്ടി വരും. ഇതിനായി ഇന്റർനെറ്റിലെ റീച്ചാർജ് ഓപ്ഷനുകൾ ഉപയോഗിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരത്തിൽ വൈദ്യുതി ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾ ആർഭാടം ഒഴിവാക്കുമെന്നും വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കുമെന്നുമാണ് കെ.എസ്.ഇ.ബി അധികൃതർ പ്രതീക്ഷിക്കുന്നത്. വ്യവസായിക കേന്ദ്രങ്ങളിൽ വൈദ്യുതിയുടെ അമിത ഉപയോഗവും, അനാവശ്യമായി വൈദ്യുതി പാഴാക്കുന്നതും മോഷണവും ഒരു പരിധിവരെ സ്മാർട്ട് മീറ്റർ വഴി തടയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Hot Topics

Related Articles