മല്ലപ്പള്ളി : തൊഴിലുറപ്പ് അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മല്ലപ്പള്ളി മേഖലാ കമ്മറ്റി . സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജോർജ് കുട്ടി പരിയാരം അധ്യക്ഷനായിരുന്നു. സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം രാജു ഏബ്രഹാം അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം പി ആർ പ്രസാദ് മുതിർന്ന തൊഴിലാളികളെ ആദരിച്ചു. ബിനു വർഗീസ്, എം ഫിലിപ്പ് കോശി, കെ കെ സുകുമാരൻ, ജേക്കബ് ജോർജ്, നിധിൻ കുമാർ, ഷാൻ്റി ജേക്കബ്, എസ് വി സുബിൻ, ഇ കെ അജി, സണ്ണി ജോൺസൺ, ഷിനു കുര്യൻ, ജോളി റെജി, ടി ആർ രാജു,
ബിനിൽ പി, ആനി രാജു,
എബി മോൾ, മേഴ്സി ഷാജി,
സജിനി സജി, ഷീന മോഹൻ
എന്നിവർ സംസാരിച്ചു.
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മല്ലപ്പള്ളി മേഖലാ കമ്മറ്റി : അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ
Advertisements