കോഴഞ്ചേരി : കോയിപ്രം കുമ്പനാട് നാഷണൽ ക്ലബ്ബിൽ വീണ്ടും പണം വച്ചുള്ള ചീട്ടുകളി പോലീസ് പിടികൂടി 9 പേരെ അറസ്റ്റ് ചെയ്തു. 31,800 രൂപയും ചീട്ടുകളും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് കൈമാറിയതിനെതുടർന്ന് കോയിപ്രം പോലീസുമായി ചേർന്നാണ് നടപടി. വൈകിട്ട് നാലരയ്ക്കാണ് ക്ലബ്ബിൽ പോലീസ് റെയ്ഡ് നടത്തിയത്. അടൂർ ഏനാദിമംഗലം ഇളമണ്ണൂർ നിഷാഭവനിൽ നാരായണന്റെ മകൻ രഘുനാഥ് (58), റാന്നി പഴവങ്ങാടി കരികുളം ചെല്ലക്കാട് ജയനിവാസിൽ ശശിധരൻ പിള്ളയുടെ മകൻ ജയദേവൻ പിള്ള(42), മണിമല കരിമ്പന്മാക്കൽ ജോർജ്ജിന്റെ മകൻ മനോജ് ജോർജ്ജ് (55), കോയിപ്രം പുല്ലാട് അഴകേടത്ത് ഗോപാലകൃഷ്ണൻ മകൻ സനിൽ കുമാർ (52), ഇടുക്കി കുമളി അട്ടപ്പള്ളം ഈട്ടിവിളയിൽ മാത്യു മകൻ സജൻ ഇ എം (39), കൊടുമൺ അങ്ങാടിക്കൽ തെക്ക് ശ്രീഹരിഭവനം സോമനാഥക്കുറുപ്പ് മകൻ ഹരികൃഷ്ണൻ എസ് (40), മലയാലപ്പുഴ തുറുന്തയിൽ ഭദ്രൻ നായരുടെ മകൻ രാജേഷ് ജി വി (46), കോട്ടയം ചെറുവള്ളി തെള്ളിയിൽ ആന്റണിയുടെ മകൻ സിബി ആന്റണി (55), തിരുവനന്തപുരം ആറ്റിങ്ങൽ കടക്കാട് കൊച്ചുപള്ളിക്ക് സമീപം ഞാറത്ത് പറമ്പിൽ അൽഫോൺസ് മകൻ അനന്തു (28) എന്നിവരാണ് അറസ്റ്റിലായത്.
ഈവർഷം ജൂലൈ 16 ന് ക്ലബ്ബിൽ പണം വച്ച് ചീട്ടുകളിച്ചതിന് പോലീസ് 11 പേരെ പിടികൂടുകയും, 10,13,510 രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സമ്പന്നന്മാർ ഉൾപ്പെടയുള്ളവർ അംഗങ്ങളായ ക്ലബ്ബാണ് ഇത്. പഴുതില്ലാതെയും രഹസ്യവിവരം ചോരാൻ ഇടനൽകാതെയും നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് അന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും കോയിപ്രം പോലീസും ചേർന്ന് വൻ തുക ഉൾപ്പെടെ പ്രതികളെ അറസ്റ്റ് ചെയ്തത്. അതേരീതിയിൽ തന്നെ ഇന്ന് വൈകിട്ട് നടത്തിയ നീക്കത്തിൽ ചീട്ടുകളി കേന്ദ്രം വളഞ്ഞു, ആരും രക്ഷപ്പെടാൻ പഴുതുനൽകാതെ കസ്റ്റഡിയിൽ എടുക്കുകയാണ് ഉണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്ന് അറസ്റ്റിലായ പ്രതികളിൽ രഘുനാഥ്, സിബി ആന്റണി എന്നിവർ ഇന്ന് പിടികൂടിയ ചീട്ട് കളി സംഘത്തിലുമുണ്ടായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ എസ് ഐമാരായ മധു, പ്രകാശ്, ഡാൻസാഫ് എസ് ഐ അജി സാമൂവൽ, കോയിപ്രം എ എസ് ഐ ഷിറാസ്, എസ് സി പി ഓമാരായ പ്രകാശ്, മാത്യു, അഭിലാഷ്, ഡാൻസാഫ് ടീമിലെ സി പി ഒ മാരായ ശ്രീരാജ്, അഖിൽ സുജിത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.