തിരുവല്ല: റോട്ടറി ക്ലബ് ഓഫ് തിരുവല്ല ഈസ്റ്റിൻ്റെ അഭിമുഖ്യത്തിൽ എസ് എസ് കെ യും ബ്ലോക്ക് റിസോഴ്സ് സെൻറർ തിരുവല്ലയുമായി സഹകരിച്ച് തിരുവല്ല താലൂക്കിലെ ഭിന്നശേഷി കുട്ടികൾക്ക് അറിവ് പകർന്നു നൽകാനായി ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ കുട്ടികളെയും കൊണ്ട് പഠനയാത്ര നടത്തി. തിരുവല്ല ഗവൺമെൻറ് മോഡൽ യുപി സ്ക്കൂളിൽ വെച്ച് ഭിന്നശേഷി കുട്ടികളുടെ പ്രാദേശിക പഠനയാത്ര തിരുവല്ല ഡി വൈ എസ് പി രാജപ്പൻ റാവുത്തർ ഫ്ലാഗ് ഓഫ് ചെയ്തു. റോട്ടറി ക്ലബ് ഓഫ് തിരുവല്ല ഈസ്റ്റ് പ്രസിഡൻ്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ റോയ് മാത്യു ആമുഖ പ്രഭാഷണം നടത്തി. റോട്ടറി ക്ലബ് സെക്രട്ടറി ലിജോ മത്തായി , സ്പെഷ്യൽ എഡ്യുക്കേറ്റർ ജോജീന ജോസ്, ട്രെയ്നർ ദീപു, റെജി കുരുവിള , നന്ദകുമാർ വർമ്മ എന്നിവർ പ്രസംഗിച്ചു.