കോട്ടയം: പബ്ലിക്ക് സർവ്വീസ് കമ്മിഷനേയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനേയും നോക്കു കുത്തി ആക്കി ഭരണകൂടത്തിന്റെ ഭാഗമായ ആളുകൾ സംസ്ഥാനത്ത് നിയമനങ്ങൾ അട്ടിമറിയ്ക്കുകയാണെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എ. പറഞ്ഞു. ജീവനക്കാരുടെ ആനുകുല്യങ്ങൾ നിഷേധിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ കേരള എൻ ജി ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിന് മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, 11 ശതമാനം (4 ഗഡു) ക്ഷാമബത്ത കുടിശിക അനുവദിക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ പുന: സ്ഥാപിക്കുക , മെഡി സെപ്പിലെ അപാകതകൾ പരിഹരിക്കുക , തസ്തികകൾ വെട്ടി കുറയ്ക്കാൻ ഉള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ്ണ. കോട്ടയം കളക്ടറേറ്റിനു മുൻപിൽ എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റെ അധ്യാക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിൽ
ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് , യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് , ഡി.സി സി വൈസ് പ്രസിഡന്റ് അഡ്വ: ജീ ഗോപകുമാർ , എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ്, സംസ്ഥാന സെക്രട്ടറിമാരായ രഞ്ജു കെ മാത്യു, ബോബിൻ വി.പി, ജില്ലാ സെക്രട്ടറി സോജോ തോമസ് , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സാബു ജോസഫ്, അക്ഷറഫ് പറപ്പള്ളി, അക്ഷറഫ് ഇരിവേരി , കെ.ഡി.പ്രകാശൻ, സഞ്ജയ് എസ് നായർ, റോജൻ മാത്യൂ, ജി.ആർ സന്തോഷ്കുമാർ, കണ്ണൻ ആൻഡ്രൂസ്, പി. സി മാത്യു, കെ. സി.ആർ തമ്പി, സെലസ്റ്റ്യൻ സേവ്യാ ർ, ഇ. എസ് അനിൽകുമാർ, സുരേഷ് ബാബു,, ത്രേസ്യാമ്മ മാത്യൂ, ജെ.ജോബിൻസൻ, ജോഷി മാത്യു, അനൂപ് പ്രാപ്പുഴ, ബിജു. ആർ, എ ജി. പോൾ, റോബി. ജെ, അജേഷ് പി വി എന്നിവർ സംസാരിച്ചു.