വൈദ്യുതി ഭേദഗതി ബില്ലിനെതിരെ വള്ളംകുളം ഗ്രാമവിജ്ഞാന കേന്ദ്രത്തിൽ ജനസഭ

ഇരവിപേരൂർ: ജനദ്രോഹ, കർഷകദ്രോഹ വൈദുതിനിയമഭേദഗതി ബിൽ പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എൻസിസിഒഇഇഇ തിരുവല്ല ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ വള്ളംകുളം ഗ്രാമവിജ്ഞാന കേന്ദ്രത്തിൽ വച്ചു നടന്ന ജനസഭ പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജിജി മാത്യു ഉദ്‌ഘാടനം ചെയ്തു. കെ എസ് ഇ ബി ഓഫീസിസേർസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം പി കെ രാജപ്പൻ അധ്യക്ഷത വഹിച്ചു. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം ബിജു ജെ വിഷയം അവതരിപ്പിച്ചു. ഇരവിപേരൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബി ശശിധരൻ പിള്ള, പഞ്ചായത്ത്‌ മെമ്പർമാരായ, വിജയമ്മ ടീച്ചർ, അമ്മിണി ചാക്കോ, ഷേർളി ജെയിംസ്, ജയശ്രീ, ത്രേസ്യാമ്മ കുരുവിള, സിപിഐ എം എൽസി സെക്രട്ടറി കെ എൻ രാജപ്പൻ, കോൺഗ്രസ്സ് കമ്മിറ്റിയംഗം അലക്സ്‌ ചാക്കോ, കെഎസ് ഇ ബി ഓഫിസേർസ് അസോസിയേഷൻ ജില്ലാ കമ്മറ്റിയംഗം രമ്യ വി പി, സിപിഐ എം എൽസി അംഗം വി വി റെജി, സിഡിഎസ് ചെയർപേഴ്സൺ സജിനി എന്നിവർ സംസാരിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ തിരുവല്ല ഡിവിഷൻ പ്രസിഡന്റ്. എം എൻ മധു സ്വാഗതവും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയംഗം സക്കറിയ കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.