തിരുവനന്തപുരം: കെ സുരേന്ദ്രന് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പ്രതികളായ കേസുകളില്‍ ഉചിതമായ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്.ക്രിമിനല്‍ കേസ് പ്രതികളായ ബിജെപി നേതാക്കളെ സഹായിക്കാന്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവാണ് പുറത്ത് വന്നത്.
സുരേന്ദ്രന് ഉള്‍പ്പെടെ പ്രതിയായ കൊടകര കുഴല്‍പ്പണ കേസുകളില്‍ അടക്കം സര്‍ക്കാര്‍ ബിജെപി നേതാക്കളെ വേട്ടായാടുന്നുവെന്ന് കാണിച്ച് പാര്‍ട്ടി നേതാക്കള്‍ നല്കിയ പരാതിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. 2021 ജൂണ്‍ 10നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്ത് കൈമാറിയത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലെ പോരിനിടെയാണ് കത്ത് പുറത്ത് വന്നത്. അതേസമയം, ലഭിച്ച പരാതികള്‍ സര്‍ക്കാരിന് കൈമാറുന്ന സാധാരണ നടപടി മാത്രമാണിതെന്നും കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കേരള രാജ്ഭവന് വിശദീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപി നേതാക്കള്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ നിവേദനം പരിഗണിച്ചായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍. ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്, പി സുധീര്‍, എസ് സുരേഷ്, വി വി രാജേഷ് എന്നീ ബിജെപി നേതാക്കളാണ് നിവേദനത്തില്‍ ഒപ്പ് വെച്ചിരുന്നത്.