കോട്ടയം : നഗരമധ്യത്തിൽ സിഎംഎസ് കോളേജ് വിദ്യാർത്ഥികൾക്കു നേരെയുണ്ടായ സദാചാര ആക്രമണത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. സദാചാര പൊലീസിങ്ങിന് എതിരെ പൊതുഇടങ്ങൾ ഞങ്ങൾക്ക് കൂടി അവകാശപ്പെട്ടത് എന്ന മുദ്രാവാക്യമുയർത്തിയാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചത്. അഡ്വ.ഷീജ അനിൽ പരിപാടികൾക്ക് നേതൃത്വം നൽകി. കോട്ടയം നഗരത്തിൽ രാത്രിയിൽ എത്തിയ സ്ത്രീകളും പെൺകുട്ടികളുമാണ് പരിപാടികളിൽ പങ്കെടുത്തത്.
Advertisements