ഖത്തറിലെ പുൽനാമ്പുകളെ പോലും ഞെട്ടിച്ച അട്ടിമറിയുമായി കാമറൂൺ..! ഇൻജ്വറി ടൈമിന്റെ ആദ്യ നിമിഷം സൂപ്പർ താരം വിൻസന്റ് അബൂബക്കർ നേടി നിർണ്ണായക ഗോളിലൂടെ ബ്രസീലിനെ തകർത്ത് അത്ഭുതവിജയം സ്വന്തമാക്കി ആഫ്രീക്കൻ കരുത്തർ. എന്നാൽ, ലോക ഒന്നാം നമ്പർ ടീമിനെ അട്ടിമറിച്ചിട്ടും കാമറൂണിന് രണ്ടാം റൗണ്ടിലേയ്ക്കു യോഗ്യത നേടാനായില്ല. സ്വിറ്റ്സർലൻഡ് സെർബിയയെ തോൽപ്പിച്ചതോടെയാണ് കാമറൂണിന് യോഗ്യത നേടാനാവാതെ പോയത്.
ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് ടൂർണമെന്റിലെ ഫേവറേറ്റുകളായി അവസാന മത്സരത്തിന് ഇറങ്ങിയ ബ്രസീൽ ടീമിൽ ഏറെ മാറ്റങ്ങളുണ്ടായിരുന്നു. എന്നിട്ടും, ആക്രമണത്തിൽ അണുവിട വിടാതെയുള്ള തന്ത്രം തന്നെയാണ് കോച്ച് ടിറ്റേ തീരുമാനിച്ചത്. ബ്രസീലിനെ വീഴ്ത്തിയെങ്കിൽ മാത്രമേ മുന്നോട്ട് ഒരു തരിമ്പെങ്കിലും പ്രതീക്ഷ കാമറൂണിനുള്ളായിരുന്നു. ബ്രസീലിനോട് വിജയിക്കുകയും, സെർബിയയും – സ്വിറ്റ്സർലൻഡും സമനിലയിൽ പിരിയുകയും ചെയ്തെങ്കിൽ മാത്രമേ കാമറൂണിന് പ്രതീക്ഷയുണ്ടായിരുന്നുള്ളു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുകൊണ്ടു തന്നെ ആദ്യം മുതൽ തന്നെ കാമറൂൺ ആക്രമണം തന്നെയാണ് ലക്ഷ്യം വച്ചിരുന്നതും. ആദ്യാവസാനം കാമറൂൺ നടത്തിയ ആക്രമണങ്ങൾ പലതും ദൗർഭാഗ്യം കൊണ്ട് മാത്രമാണ് ഗോളാകാതെ പോയത്. ബ്രസീലിന്റെ ഗോൾ നീക്കങ്ങൾക്കു മുന്നിൽ മതിൽ പോലെ നിന്ന കാമറൂൺ ഗോളി ഡേവിസ് എപ്സിയാണ് ബ്രസീലിന്റെ സമ്പൂർണ വിജയ മോഹം തല്ലിത്തകർത്തത്. ഒടുവിൽ ഇൻജ്വറി ടൈമിന്റെ മൂന്നാം മിനിറ്റിൽ വിൻസന്റ് അബൂബക്കറാണ് വിജയ ഗോൾ നേടിയത്. ഗോൾ നേടിയതിനു പിന്നാലെ ഷർട്ട് ഊരി വീശിയ അബൂബക്കർ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയി. ആദ്യ മഞ്ഞക്കാർഡിനും ഗോളിനേക്കാൾ വിലയുണ്ടായിരുന്നു. ഗോളിലേയ്ക്കു കുതിച്ച ബ്രസീൽ മുന്നേറ്റക്കാരനെ ബോക്സിനു തൊട്ടുമുൻപ് വീഴ്ത്തിയതിനാണ് അബൂബക്കറിന് ആദ്യ മഞ്ഞ ലഭിച്ചത്. ഇതോടെ ബ്രസീലിനെ ലോകകപ്പിൽ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി കാമറൂൺ.
പൊരിഞ്ഞ പോരാട്ടത്തിന് ഒടുവിലാണ് സ്വിറ്റ്സർലൻഡ് സെർബിയയെ മലർത്തിയടിച്ചത്. ഇരുടീമുകളും രണ്ട് ഗോൾ വീതം അടിച്ച ആദ്യ പകുതിയ്ക്ക് ശേഷം, 48 ആം മിനറ്റിൽ റെമോ ഫ്ള്ളററിലൂടെയാണ് സ്വിസ് വിജയ ഗോളും പ്രീക്വാർട്ടർ പ്രവേശനവും ഉറപ്പിച്ചത്.