ഖത്തർ: ഖത്തറിലെ ദോഹ അൽ തുമാം സ്റ്റേഡിയത്തിൽ മിന്നൽ പിണർതീർത്ത എംബാപ്പേയുടെ ഇരട്ടഗോളിൽ പോളണ്ടിനെ വീഴ്ത്തി ക്വാർട്ടറിലേയ്ക്കു മാർച്ച് ചെയ്തു ഫ്രാൻസ്. നിലവിലെ ലോക ചാമ്പ്യന്മാർക്ക് ചേർന്ന പ്രകടനത്തോടെ മൂന്നു ഗോളിനാണ് ഫ്രാൻസ് പോളണ്ടിനെ തകർത്ത് തരിപ്പണമാക്കിയത്. ഇരട്ടഗോൾ നേടിയ യുവ താരം കിലിയൻ എംബാപ്പേയാണ് ഫ്രാൻസിനു വേണ്ടി മിന്നൽ തീർത്തത്. ജിറൂദ് ഒരു ഗോൾ നേടിയപ്പോൾ, ലെവൻഡോസ്കിയാണ് പോളണ്ടിന്റെ ആശ്വാസ ഗോൾ നേടിയത്.
44 ആം മിനിറ്റിൽ ഒലിവർ ജിറോദിലൂടെയാണ് ഫ്രാൻസ് ആദ്യം മുന്നിലെത്തിയത്. ആദ്യ ഹാഫ് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു പോരാടിയപ്പോൾ ഫ്രാൻസിന്റെ ദൗർഭാഗ്യം കൊണ്ട് മാത്രമാണ് ഗോൾ അകന്നു നിന്നത്. കളി സമ്പൂർണ സമനിലയിലേയ്ക്കു പോകുമെന്ന ഘട്ടത്തിലാണ് എംബാപ്പേയുടെ ഷോട്ടിൽ നിന്നും ജിറൂദ് ഗോൾ നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
74 അം മിനിറ്റിൽ പോളിഷ് ഗോളിയെ സ്തബ്ദനാക്കി കിടിലൻ ഒരു ഗോൾ നേടിയ എംബാപ്പേ, ഇൻജ്വറി ടൈമിന്റെ ആദ്യ മിനിറ്റിൽ വീണ്ടും ഗോൾ നേടി പട്ടിക തികച്ചു. 90 ആം മിനിറ്റിന്റെ മൂന്നാം മിനിറ്റിലെ ഇൻജ്വറി ടൈമിൽ ബോക്സിനുള്ളിൽ വച്ച് ഫ്രഞ്ച് താരത്തിന്റെ കയ്യിൽ തട്ടിയതിന് വാറിന്റെ സഹായത്തോടെ റഫറി പെനാലിറ്റി വിധിച്ചു. ആദ്യം ഷോട്ടെടുത്ത ലെവൻഡോസ്കിയ്ക്കു പിഴച്ചു. പന്ത് ഫ്രഞ്ച് ഗോളിടുയെ കയ്യിൽ. പക്ഷേ, കിക്കെടുക്കുന്നതിനു മുമ്പ് ഫ്രഞ്ച് താരം മുന്നോട്ട് ഓടിയെന്നു കണ്ടെത്തിയ റഫറി റീക്കിക്കിന് വിധിച്ചു. സുന്ദരമായി ഈ കിക്ക് ഗോളാക്കി ലവൻഡോസ്കി പോളണ്ടിന് ആശ്വാസ ഗോൾ സമ്മാനിച്ചു.