ഖത്തർ: ഖത്തർ ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ആരാധകർ കാത്തിരുന്ന ആവേശ മത്സരം ഇന്ന്. വമ്പൻ അട്ടിമറികൾ നടത്തി രണ്ടാം റൗണ്ടിലേയ്ക്കു കുതിച്ചെത്തിയ ഏഷ്യൻ ചാമ്പ്യന്മാരായ കൊറിയയും, അപരാജിതരായി തകർപ്പൻ കുതിപ്പ് നടത്തുന്ന ബ്രസീലുമാണ് ഇന്ന് നേർക്കുനേർ വരുന്നത്. ആദ്യ രണ്ടു മത്സരങ്ങളും കളിച്ച് ആദ്യം തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ച ബ്രസീൽ അവസാന മത്സരത്തിൽ വിജയിച്ചതോടെ ആത്മവിശ്വാസത്തിൽ തന്നെയാണ്. ആദ്യ മത്സരത്തിലേറ്റ പരിക്കോടെ പുറത്തിരുന്ന നെയ്മർ ഇന്ന് തിരിച്ചെത്തുമോ എന്നതായിരുന്നു ഇതുവരെ ഉയർന്ന ചോദ്യം.
എന്നാൽ, പരിക്കിൽ നിന്ന് മോചിതനായ നെയ്മർ കൊറിയക്കെതിരെ കളത്തിലിറങ്ങുമെന്ന് കോച്ച് ടിറ്റേ ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബ്രസീലിയൻ ആക്രമണത്തിന് മൂർച്ച കൂടുമെന്ന് ഉറപ്പാണ്. മുൻപ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ബ്രസീലിനൊപ്പം തന്നെയായിരുന്നു. അതുകൊണ്ടു തന്നെ ആരാധകരും ആത്മവിശ്വാസത്തിൽ തന്നെയാണ്. അവസാന മത്സരത്തിൽ കാമറൂണിനോട് തോറ്റെങ്കിലും കൊറിയയേ പേടിക്കേണ്ട കാര്യമേയില്ലെന്ന നിലപാടിലാണ് ഖത്തറിലേയ്ക്ക് കണ്ണ് നട്ടിരിക്കുന്ന ബ്രസീൽ ആരാധകർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരുത്തരായ ഉറുഗ്വേയെ സമനിലയിൽ കുടുക്കുകയും, ഖാനയോട് തോൽക്കുകയും ചെയ്ത കൊറിയ അവസാന മത്സരത്തിൽ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗല്ലിനെ അട്ടിമറിച്ചാണ് പ്രീ ക്വാർട്ടർ ഉറപ്പിച്ചിരിക്കുന്നത്. ക്രിസ്ത്യാനോയെ വീഴ്ത്താനാവുമെങ്കിലാണോ ബ്രസീലിനെ എന്ന ആത്മവിശ്വാസം തന്നെയാണ് ഇക്കുറി കൊറിയയെ നയിക്കുന്നത്. രാത്രി 12.30 നാണ് ബ്രസീലും കൊറിയയും ഏറ്റുമുട്ടുന്നത്.
രാത്രി എട്ടരയ്ക്കു നടക്കുന്ന ആദ്യ മത്സരത്തിൽ താരങ്ങൾ ജപ്പാൻ തന്നെയാണ്. സ്‌പെയിനെയും ജർമ്മനിയെയും അട്ടിമറിച്ചെത്തുന്ന ജപ്പാൻ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയ്ക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്.