തൃശൂർ : വരവൂര്‍ തളിയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. വിരുട്ടാണം കൈപ്രവീട്ടില് മനോജ്(44) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തീകൊളുത്തിയ വിരുട്ടാണം സ്വദേശി ഗോകുലിനെ അറസ്റ്റ് ചെയ്തിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നവംബര്‍ 28നാണ് സംഭവം ഉണ്ടായത്. .
അയൽവാസിയായ ഗോകുൽ (24) ആണ് മനോജിനെ തീ കൊളുത്തിയത്. . റോഡിലൂടെ നടന്നുപോവുകയായിരുന്ന മനോജിനു നേരെ കുപ്പിയിൽ കരുതിയ പെട്രോൾ ഒഴിച്ച് ഗോകുൽ തീ വെക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. ഗുരുതരമായി പൊള്ളലേറ്റ മനോജ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മനോജ് അവിവാഹിതനാണ്. ചന്ദ്രൻ നായർ അച്ഛനും ലക്ഷ്മിക്കുട്ടി അമ്മയുമാണ്.