അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ തലമാലി, പെട്ടിമുടി മേഖലകളില്‍ കടുവയുടെ സാന്നിദ്ധ്യം ഉള്ളതായി കണ്ടെത്തല്‍. കാല്‍പ്പാടുകള്‍ കണ്ടെത്തിിയത് ആശങ്ക വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വീടുകളിലെ നായ്ക്കളെ പിടിച്ചതായും നാട്ടുകാര്‍ പറഞ്ഞു. കാലങ്ങളായി ഇവിടെ താമസിച്ചിട്ടും കാട്ടുപന്നിയല്ലാതെ മറ്റൊരു ശല്യവും ഉണ്ടായിട്ടില്ലെന്നും ഇവിടെ നിന്നും ജനങ്ങളെ ഓടിക്കുവാന്‍ കടുവയെ വനപാലകര്‍ കൊണ്ടുവന്നു വിടുന്നതാണെന്നും ആരോപണമുണ്ട്. രാത്രിയായാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വനപാലകര്‍ പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് അറിയിച്ചു, വന്യജീവി ശല്യം തടയാന്‍ അധികൃതരുടെ ഭാഗത്തു നിന്നും എത്രയുംപെട്ടെന്ന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം