പത്തനംതിട്ട : കലഞ്ഞൂർ ഇഞ്ചപ്പറ പാക്കണ്ടം ഭാഗത്തു പുലി ടാപ്പിങ് തൊഴിലളിയെ അക്രമിച്ചു. ഇന്ന് പുലർച്ചെയാണ് പാക്കണ്ടം ക്രഷർ വിരുദ്ധ സമര സമിതിയുടെ പന്തലിന് സമീപമുള്ള
റബർ എസ്റ്റേറ്റിൽ ടാപ്പിങ് ചെയ്തു കൊണ്ടിരുന്ന പാറയിരിക്കുന്നതിൽ വിജയനു നേരേയാണ് പുലി ചാടി വീണത്. ഇതിനിടയിൽ വിജയൻ ഓടുന്നതിനിടയിൽ തോട്ടത്തിലെ തുണ്ടിൽ വീണ് നടുവിനും കൈയ്ക്കും കാലിനും പരുക്കേറ്റു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു മാസക്കാലമായി കലഞ്ഞുരിൻ്റെ വിവിധ ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യവും നിരവധി വളർത്ത് മൃഗങ്ങളെ ആക്രമിക്കുകയും,നിരവധി പേരാണ് പുലിയുടെ മുന്നിൽ പെട്ടതും. കൂടൽ ഇഞ്ചപ്പാറ ഭാഗത്ത് പുലിയുടെ സിസിടി വി ദൃശ്യവും പുറത്ത് വന്നിരുന്നു. വനംവകുപ്പ് ഇത്രയും ദിവസങ്ങൾ ആയിട്ടും കൂട് സ്ഥപിക്കാത്തതിൽ പ്രദേശവാസികൾ ആശങ്കയിലാണ്. ഇവിടെ നിന്നും പത്തു കിലോമീറ്റിലധികം ഉള്ളിലാണ് വനമേഖല.