ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി കനിവ് 108 ആംബുലൻസിനുള്ളിൽ പ്രസവിച്ചു. വട്ടവട ചിലന്തിയാർ സ്വദേശിനി സംഗീത (22) ആണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
സംഗീതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ വിവരം ജെ.പി.എച്ച്. എന്നെ അറിയിച്ചു. തുടർന്ന് ഇവർ വിവരം വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അനുവിനെ അറിയിച്ചു. ഡോക്ടർ ഉടൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഉടൻ വട്ടവട കുടുംബാരോഗ്യകേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് അജുൽ കെ.എസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അനിൽ കുമാർ എന്നിവർ സ്ഥലത്തെത്തി സംഗീതയുമായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു.
ആംബുലൻസ് കോവില്ലൂർ ഭാഗത്ത് എത്തുമ്പോഴേക്കും സംഗീതയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അനിൽ കുമാർ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതം അല്ലെന്നു മനസിലാക്കി ഇതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.