പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം:ചവറ ജയകുമാർ

പത്തനംതിട്ട: കേരളത്തിൽ ഇന്ന് വ്യാപകമായി നടക്കുന്ന പിൻവാതിൽ നിയമനങ്ങൾ സിവിൽ സർവീസിനെ തകർക്കുമെന്ന് സെറ്റോ സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ അഭിപ്രായപ്പെട്ടു. സെറ്റോ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ പി.എസ്. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു, പിൻവാതിൽ നിയമനങ്ങൾ മൂന്നുലക്ഷം കടന്നു കഴിഞ്ഞു,സ്പാർക്കിലൂടെ ശമ്പളം വാങ്ങുന്ന താൽക്കാലിക നിയമനക്കാരുടെ എണ്ണവും രണ്ടു ലക്ഷത്തിലധികം ആണ്. 30 ലക്ഷത്തോളം യുവാക്കൾ നിയമനത്തിനുള്ള ഊഴം കാത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പടിവാതിൽക്കൽ മുട്ടിലിഴയുമ്പോഴാണ് സർക്കാരിന്റെ ജന വിരുദ്ധമായ ഈ നടപടി. കുടുംബശ്രീയുടെ മറ പിടിച്ചാണ് ഈ നിയമനങ്ങൾ നടത്തുന്നത്, ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുവാൻ എന്ത് മാനദണ്ഡമാണ് ഇവർ സ്വീകരിക്കുന്നതെന്ന് പൊതുസമൂഹത്തിനു മുന്നിൽ തുറന്നു പറയുവാൻ ഇവർക്ക് ബാധ്യതയുണ്ട്. പി എസ് സി നിയമനങ്ങളിലും ഇതേ നയം തന്നെയാണ് സർക്കാരിനുള്ളത്. അർദ്ധരാത്രി വേക്കൻസി റിപ്പോർട്ട് ചെയ്ത് ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു വർഷമായി കുടിശ്ശികയാണ്. ലീവ് സറണ്ടർ ആനുകൂല്യം ലഭിച്ചിട്ട് മൂന്ന് വർഷമായി, മെഡിസെപ്പിൽ ആവശ്യത്തിന് ആശുപത്രികളും ചികിത്സയും ഇല്ല എന്നും ചവറ ജയകുമാർ പറഞ്ഞു. സെറ്റോ ജില്ലാ ചെയർമാൻ പി.എസ്.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സെറ്റോ സംസ്ഥാന ജനറൽ കൺവീനർ സി പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. വി.പി. ദിനേശ്,ഡിസിസി വൈസ് പ്രസിഡന്റ്മാരായ അഡ്വക്കറ്റ് അനിൽ തോമസ്,എ.സുരേഷ് കുമാർ, സുനിൽ എസ് ലാൽ, സെറ്റോ ജില്ലാ കൺവീനർ എസ്.പ്രേം,ഘടക സംഘടന നേതാക്കളായ അനിൽ എം ജോർജ്, ഹേമ കുമാർ എസ്, രാമചന്ദ്രൻ നായർ, ഫിലിപ്പ് ജോർജ്, അജിൻ ഐപ്പ് ജോർജ്, ജയാ ജെസ്സി മാമൻ, അനിൽകുമാർ, വർഗീസ് ജോസഫ്, സൈഫുദ്ദീൻ, വി. ജി.കിഷോർ,ബിനു കെ. സാം, ജയശ്രീ ജ്യോതി പ്രസാദ്,ഷിബു മണ്ണടി,തട്ട ഹരികുമാർ,ബിജു സാമുവേൽ,ദിലീപ് ഖാൻ എന്നിവർ സംസാരിച്ചു

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.