കൊച്ചി : 2000 മുതലുള്ള 22 വർഷങ്ങളിൽ ഇന്ത്യയിൽ ഡിസംബർ മാസത്തിൽ രൂപപ്പെടുന്ന 12 മത്തെ ചുഴലിക്കാറ്റാണ്
മൻദൗസ്. ‘മൻദൗസ്’ ചുഴലിക്കാറ്റ് നാളെ അർധരാത്രിയോടെ തമിഴ്നാട് , ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കും. കരയിൽ പ്രവേശിക്കുന്നതിനു മുൻപെ ചുഴലിക്കാറ്റ് അതി തീവ്ര ന്യുന മർദ്ദമായി ശക്തി കുറയാൻ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. എന്നാൽ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിൽ ഇന്ന് പൊതുവെ മേഘാവൃതമാണ്.
മലയോര ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു.
വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീര മേഖലയിൽ യെല്ലോ അലേർട്ട് പുറപെടുവിച്ചിട്ടുണ്ട്. പുതുച്ചേരിക്കും ശ്രീഹരിക്കൊട്ടക്കും ഇടയിൽ മണിക്കൂറിൽ പരമാവധി 85 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
ഈ വർഷത്തെ മൂന്നാമത്തെയും സീസണിലെ രണ്ടാമത്തെയും ചുഴലിക്കാറ്റായ ‘മാൻദൗസ്’ (MANDOUS ) ന് യു എ ഇ ആണ് പേര് നിർദ്ദേശിച്ചത്. 2019 ൽ പവൻ 2018 ൽ ഫേതി എന്നിങ്ങനെയായിരുന്നു ചുഴലിക്കാറ്റ് രൂപപ്പെട്ടത്.